വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ " മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ"

Schoolwiki സംരംഭത്തിൽ നിന്ന്
" മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ"
 മനുഷ്യ സംസ്കാരത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഭാഷ. അത് നശിച്ചാൽ സംസ്കാരവും നശിക്കും. മലയാളം നമ്മുടെ മാതൃ ഭാഷയാണ്. മാതൃഭാഷാസ്നേഹം നമ്മുടെ സംസ്കാരത്തോടുള്ളആദരവിന്റെ ലക്ഷണമാണ്.  കൂടിവരികയാണ്എന്നാൽ മലയാളം മറക്കുന്ന മലയാളികളുടെ എണ്ണം കൂടിവരികയാണ്. ജീവിതത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന സർവ്വതും മാതൃഭാഷയിലൂടെ ആണ് നാം ആദ്യം അറിയുന്നത്. ഭക്ഷണപദാർത്ഥങ്ങൾ, മനുഷ്യബന്ധങ്ങൾ, മണം, പൂക്കൾ,  ചെടികൾ,  ഭാഷയിലെ പ്രത്യയങ്ങൾ,  നാമപദങ്ങൾ, കാവ്യങ്ങൾ തുടങ്ങിയവയെല്ലാം മാതൃഭാഷയെ തൊട്ടൊരുമ്മി നിൽക്കുന്നു
     ആയിരം വർഷത്തിലധികം അടിവരയിടുന്നു പാരമ്പര്യമുള്ള മലയാള ഭാഷയ്ക്ക് ദക്ഷിണേന്ത്യൻ ദ്രാവിഡ ഭാഷകളിൽ പൂർവ്വികസ്വത്ത് അടിവരയിടുന്നു മുൻപന്തിയിൽ മലയാള ഭാഷയാണ് നിൽക്കുന്നതെന്ന് പ്രമുഖ ഭാഷാ ശാസ്ത്രകാരന്മാർ അടിവരയിടുന്നു. ലോകത്ത് സംസാരിക്കുന്നവരുടെ എണ്ണം കൊണ്ട് മുപ്പതാമത്തെ സ്ഥാനം മലയാളത്തിലാണ്. ആയിരക്കണക്കിന് ഭാഷകളും 700 കോടിക്കടുത്ത് ജനസംഖ്യയുള്ള ഈ ഭൂമിയിൽ വളരെ ചെറിയൊരു സ്ഥാനം അല്ല ഇത്. എത്രയെത്ര പ്രതിഭകളാണ് ഈ ഭാഷയിൽ നിന്ന് വിശ്വത്തോളം ഉയർന്നത്.  
      നിരവധി ഭാഷകളിൽ നിന്ന് എണ്ണമറ്റ പദങ്ങൾ നാം സ്വന്തമാക്കി. ലോകസാഹിത്യത്തിലെ ഇതിഹാസങ്ങളും മഹാകാവ്യങ്ങളും ശാസ്ത്രതത്വം ശാസ്ത്രഗ്രന്ഥങ്ങളും നാം പരിഭാഷപ്പെടുത്തി. കേരളപ്പിറവിയുടെ താക്കോലായി നാം ഭാഷയെ കുടിയിരുത്തി. എന്നിട്ടും ഓക്സിജൻ അന്വേഷിക്കുന്ന ഭാഷയായി മലയാളം മാറി പോകുമോ എന്ന് നാം ഭയപ്പെടുന്നു. മറ്റു പല ഭാഷകളെപ്പോലെ മലയാളവും വെല്ലുവിളികൾ നേരിടുന്നു. മാതൃഭാഷയെ അഭിമാനത്തോടെ തിരിച്ചുപിടിക്കാൻ നമുക്കാവണം പുതിയ പുതിയ സംരഭങ്ങൾ മലയാളത്തിൽ അവതരിപ്പിക്കാൻ കഴിയേണ്ടതുണ്ട്. പ്രാഥമിക വിദ്യാഭ്യാസം മുതൽ മാതൃഭാഷ നിർബന്ധമാക്കണം. 
     മാതൃഭാഷയ്ക്ക്  സമമല്ല മറ്റൊരു ഭാഷയും എന്ന തിരിച്ചറിവ് കൂടിയേതീരൂ. ഏതൊരു വ്യക്തിക്കും ഇന്ത്യയിലെവിടെയും പ്രാഥമികവിദ്യാഭ്യാസം കാലംമുതൽ മാതൃഭാഷ അഭ്യസിക്കാനുള്ള സാഹചര്യം ഉണ്ടാകണം. ഏറ്റവും സാധാരണക്കാരായ മനുഷ്യർ ഇടപെടുന്ന സകല സ്ഥലങ്ങളിലും അവർക്ക് മനസ്സിലാവുന്ന അവരുടെ ഭാഷ ഔദ്യോഗികമായി അംഗീകരിക്കപ്പെടണം. 
ഇതര ഭാഷകൾ പഠിക്കാനും ബഹുമാനിക്കാനും നമുക്കാവണം. അതോടൊപ്പം അഭിമാനവും ഉണ്ടാകണം. 

" മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ"


ജെറുഷ.ജെ.ആർ
7B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം