സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

1950 ൽ ആരംഭിച്ച ഈ സ്കൂൾ 1960 പെൺപള്ളിക്കൂടം ആയി മാറി. ദേശീയ പാതയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പള്ളിച്ചൽ പഞ്ചായത്തിലാണ് .അരശതാബ്തമായി ഈ പ്രദേശത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ ഉത്ഭവവും വച്ചയും സംക്ഷിത്തമായി ഈ സ്മരണികയിൽ പ്രതിപാദിക്കുന്നത് ഉചിതം ആയിരിക്കുമെന്ന് ഞങ്ങൾ കരുതുന്നു.

തിരു - കൊച്ചിയിലെ പ്രൈവറ്റ് സ്കൂൾ അദ്ധ്യപകർക്ക് ചിരസ്മരണീയനായ ഒരു മഹത് വ്യക്തിയാണ് യശഃശരീരനായ ശ്രീ പനമ്പിളളി ഗോവിന്ദമേനോൻ. എന്നാൽ പനമ്പിളളി സ്കീം എന്നറിയപ്പെട്ടിരുന്ന അദ്ദേഹതിന്റെ നയപരിപാടികൾ ചില മാനേജ്മെന്റുകൾക്ക് ഇഷ്ടമായില്ല. നേമം സെന്റ് പാഴ്സ് സ്ക്കൂൾ മാനേജ്മെന്റ് അക്കൂട്ടത്തിലായിരിന്നു. എന്നാൽ ആത്മാഭിമാനമുള്ള അദ്ധ്യപക‍ർ മാനേജ്മെന്റിനെതിരെ സമരം ചെയ്ത് വിജയിച്ചു. ആ സ്മരണയ്ക്കായി പ്രസ്തുത സ്കൂളിന് വിക്ടറി ഹൈസ്കൂൾ നേമം എന്ന് പേരിട്ടു. ഈ സ്കൂശിന്റെ പ്രഥമ മാനേജറായ ശ്രീ എൻ കെ മാധവൻപ്പിള്ള ഈ സ്കൂളിന് പുതിയ രൂപവും ഭാവവും നൽകിയ അദ്ദേഹത്തെ ഈ അവസരത്തെ സ്മരിക്കുന്നു. 1950 -ൽ ഇത് ഒരു എയിഡഡ് സ്ക്കൂളായി അംഗീകരിക്കപ്പെട്ടു.പ്രസ്തുത സ്ക്കൂൾ ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തത് ശ്രീ ഗോപാലമേനോൻ ജ‍ഡ്ജി ആയിരുന്നു.

1952-ൽ മാനേജരുടെ സർവ്വാധികാരങ്ങളോടെ ശ്രീ എൻ കെ വാസുദേവൻനായർ കറസ്പ്പോണ്ടന്റായി നിയമിതനായി. അദ്ദേഹം 1954-ൽ ഈ വിദ്യപീഠത്തിന്റെ മാനേജറായിതീരുന്നു. അതോടെ ഈ ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പ്രയാണം അരംഭിച്ചു. അദ്ദേഹത്തിന്റെ സശ്രദ്ധമായ പരിചരണം ഈ സ്ഥാപനത്തിന്റെ കെട്ടിലും മട്ടിലും ഒജെസ്സ് പകർന്നു.

1961-ൽ വിക്ടറി ഹൈസ്കൂൾ ഫോർ ബോയ്സ് എന്നും വിക്ടറി ഹൈസ്കൂൾ ഫോ‍ർ ഗേൾസ് എന്നും വിഭവിച്ചു. 1986-ൽ ഈ സ്ക്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിക്കാനുളള അനുമതി കിട്ടി.

ഈ സ്ക്കൂളിന്റെ ഉത്ഭവത്തിനും വളർച്ചയക്കും ഉത്തേജനം നൽകിയ വ്യക്തികളിൽ പ്രാതഃ സ്മരണീയനായ ശ്രീ എൻ കെ വാസുദേവൻനായർ. 1986-ൽ ദിവംഗതനായത് ഈ അവസരത്തിൽ സ്മരിക്കുന്നു.

ഈ വിദ്യാലയ യുഗ്മം നാടിന്റെ സംസ്കാരണമണ്ഡലത്തെ പ്രദീതമാക്കികൊണ്ട് എന്നെന്നും പരിലസിക്കാൻ വേണ്ടുന്ന ഉത്തേജനം നൽകികൊണ്ടിരിക്കുന്നു. ഈ സ്കൂളിന്റെ ഇന്നത്തെ മാനേജ‍ർ ശ്രീമതി എൻ കമലാഭായി ആണ്.

വിക്ടറി ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ തന്നെ ഇവിടെ വൊക്കേഷണൽ ഹൈയർ സെക്കന്ററി കോഴ്സ് അനുവദിച്ചു കിട്ടിയത് ഏവരെയും ആഹ്ളാദഭരിതരാക്കുന്നു. ഇന്ന ഈ രണ്ടു സ്ഥാപനങ്ങളിലായി 85 ഓളം അദ്ധ്യപകേതര ജീവനകാരും പ്രവർത്തിക്കുന്നുണ്ട്. 2000 ത്തോളം ആൺകുട്ടികളും പെണകുട്ടികളും ഇവിടെ ഇന്ന് വിദ്യ ആർജ്ജിക്കുന്നുണ്ട്.

കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് മികവുറ്റതും കരുത്തുറ്റതുമായ തലമുറ വാർത്തെടുക്കുവാൻ തക്കവിധത്തിൽ ഈ സരസ്വതി ക്ഷേത്രമായ വിക്ടറി ഹൈസ്കൂൾ ക്ഷേത്രത്തെ സജ്ജമാക്കിയ സ്ഥാപകരെയും അദ്ധ്യാപകരെയും വിദ്യാർത്ഥകളെയും ഈ വേളയിൽ ഞങ്ങൾ സ്മരിക്കുന്നു.