വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ ഒരു കൊറോണ കുറിപ്പ്.
ഒരു കൊറോണ കുറിപ്പ്
ലോകമെമ്പാടുമ്മുള്ള ജനങ്ങൾ ഇന്ന് കോവിഡ് -19 ൻ്റെ ഭീതിയിലാണ്.ഒാമനത്തം തുളുമ്പുന്ന പിഞ്ചോമനയേയും പരിഗണന അർഹിക്കുന്ന നിസ്സഹായരായ വൃദ്ധരെയും ദയയും ദാക്ഷിണ്യവും ഇല്ലാതെ കാർന്ന് തിന്നുകയാണ് ഭൂമിയുടെ ഈ പുതിയ അതിഥി. സന്തോഷവും സമാധാനവും നഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് മേലുള്ള കുറ്റാരോപണം ശീലമായത് കൊണ്ടാവണം;ചിലർ പറയുന്നത് കോവിഡ് -19 വെറുമൊരു വൈറസല്ല ജൈവായുധമാണെന്ന്.ഞാനും അങ്ങനെയാണ് കരുതിയിരുന്നത്. പക്ഷെ ലോക്ഡൌൺ കാലം എനിക്ക് നൽകിയത് പുതിയൊരു ആശയവും പുതിയൊരു അനുഭവവുമാണ്. ഇന്നലെ വരെ കാടുകൾ വെട്ടിനശിപ്പിച്ചും വായുവും ജലവും സ്വാർത്ഥ താൽപര്യങ്ങൾക്കായി മലിനമാക്കിയരുന്ന മനുഷ്യർ ഇന്ന് വീടുകളിൽ ഒതുങ്ങി കൂടിയിരിക്കുന്നു.അതെ!ഭൂമിയുടെ യഥാർത്ഥ അവകാശികൾ ഇതാ ഭൂമിയിൽ വിലസുന്നു.മുമ്പൊക്കെ മുറ്റത്തിറങ്ങിയാൽ കാക്കയെ മാത്റം കണ്ടിരുന്ന കുട്ടികൾ ഇന്ന് മൈനയേയും കുയിലിനേയും തത്തയേയും വാലാട്ടികിളിയേയും വരെ കാണുന്നു.കാട്ടിൽ ഒതുങ്ങികൂടിയിരുന്ന വാനരപ്പട നാട് കാണാൻ ധൈര്യമായി ഇറങ്ങി നടക്കുന്നു.ഒരുപക്ഷെ കൂട്ടിലകപ്പെട്ട മൃഗങ്ങളും പക്ഷികളും ഉൾപ്പെടെ മനുഷ്യനൊഴികെയുള്ള സകല ജീവജന്തുക്കളും ദൈവത്തോട് കേണപേക്ഷിച്ചിരിക്കാം! കൊടും യാതനകളിൽ നിന്നൊരു രക്ഷപ്പെടലിനായി. അതെ! മനുഷ്യർ മനുഷ്യകുലത്തെ നശിപ്പിക്കാൻ വടിവാളും വെട്ടുകത്തിയുമെടുത്തപ്പോൾ ദൈവം മനുഷ്യനെ പഠിപ്പിക്കാൻ വടിയെടുത്തിരിക്കുന്നു;കോറോണയെന്ന പുളിമരത്തിലെ അത്റപ്പെട്ടന്നൊന്നും ഒടിയാത്ത ഒരു ഒത്ത......പുളിങ്കൊമ്പ് വടി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം