വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും.............

Schoolwiki സംരംഭത്തിൽ നിന്ന്
ഈ സമയവും കടന്നു പോകും.............

കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് പുതിയ പുതിയ അനുഭവങ്ങൾ ലോകത്തിനുണ്ടാകുന്നു .പ്രളയം ഒരു അനുഭവം ആയിരുന്നു.കൊറോണയും അങ്ങനെയൊരു അനുഭവം തന്നെ. രോഗങ്ങൾ എന്നും മനുഷ്യന് ഭീഷണിയാണ്. ചികിത്സാരീതികളിലൂടെ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ മനുഷ്യൻ സാമർഥ്യം നേടിയിട്ടുണ്ട്. മനുഷ്യൻ്റെ സാമർഥ്യത്തെ വെല്ലുവിളിച്ച് പുതിയ രോഗങ്ങൾ ഉണ്ടാവുക്കും ചെയ്യുന്നു.എന്നാൽ മനുഷ്യമനസ്സിനെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം എന്തെന്നാൽ കൊറോണ വാഹകനായ കോവിഡ - 19 എന്ന അണുവിൻ്റെ വലിപ്പമാണ്.ഒരു മുടി നാരിഴയുടെ വലിപ്പം പോലുമില്ലാത്ത കോ വിഡ് - 19 എന്ന സൂക്ഷ്മാണുവാണ് ഈ രോഗം പരത്തുന്നത്. ചൈനയിലെ വുഹാനിൽ ആണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതിനാൽ ഈ മഹാമാരിയെ ചങ്ങലയ്ക്കടി മയാക്കുന്നത് അത്ര എളുപ്പമല്ല. രോഗവാഹകനായ ഒരു വ്യക്തിയുടെ സ്രവങ്ങളിലൂടെയാണ് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗപ്പകർച്ചയെയാണ് നാം ആദ്യം തടയേണ്ടത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന സന്ദേശം എന്നും നമ്മുടെ മനസിൽ ഉണ്ടാവണം.

ഇടയ്ക്കിടെ 20 സെക്കൻ്റ് സമയമെടുത്ത് കൈകൾ സോപ്പു പയോഗിച്ച് കഴുകുക, വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ മുഖാവരണം ധരിക്കുക, കഴുകാത്ത കൈകൾ കൊണ്ട് മൂക്കിലും വായിലും കണ്ണുകളിലും സ്പർഷിക്കാതിരിക്കുക തുടങ്ങിയ പ്രവൃത്തികളാൽ ഈ രോഗവ്യാപനത്തെ പൂർണമായും തടയാൻ നമുക്ക് സാധിക്കും.

ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ പോലും കൊറോണ തൻ്റെ വിളയാട്ടത്തിനു മുതിരുകയാണ്. രണ്ടു പ്രളയങ്ങളേയും നിപ എന്ന മഹാരോഗത്തേയും ഐക്യമെന്നൊരൊറ്റ പദത്തിൽ കൂട്ടിച്ചേർത്ത് തോൽപ്പിച്ച മലയാളികൾക്ക് എന്തുകൊണ്ട് ഈ ചെറിയ അണുവിനെ തോല്ലിച്ചുകൂടാ? കേരളത്തെ രോഗവിമുക്തമാക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും ചെയ്യുന്ന പ്രവർത്തനങ്ങൾ നാം വിസ്മരിച്ചു കൂടാ. സ്വന്തം കുടുംബത്തിൽ നിന്നും മാറി നമ്മുടെ കുടുംബങ്ങൾക്കായി പടപൊരുതുകയാണ് അവർ .അവരുടെ ഈ പ്രവർത്തനങ്ങൾ നാം കണ്ടില്ലന്നു നടിച്ചുകൂടാ. ആരോഗ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ് അവർക്ക് നാം നൽകുന്ന ഏറ്റവും വലിയ ഉപഹാരം .

രോഗവ്യാപനം തടയാൻ ഏറ്റവും നല്ല ഉപായം നാം സ്വഗൃഹങ്ങളിൽത്തന്നെ വസിക്കുക എന്നതാണ്. ആ സമയത്ത് കോവിഡ് - 19 എന്ന അണുവിന് പ്രവർത്തിക്കാൻ മനുഷ്യ ശരീരം ലഭിക്കാതാകുന്നു. അങ്ങനെ അവ സ്വനാശത്തിന് വിധേയരാകുന്നു .ഇതിനു വേണ്ടിയാണ് സർക്കാർ എല്ലായിടങ്ങളിലും ലോക് ഡൗൺപ്രഖ്യാപിച്ചത്.കൊറോണയെ ഒരു പരിധി വരെ തളയ്ക്കുന്ന കാര്യത്തിൽ മറ്റേതു സംസ്ഥാനങ്ങളെക്കാളൂം മുന്നിലാണ് കേരളം.നമ്മുടെ "കേരള മോഡൽ" എന്നതിൻ്റെ അർത്ഥം ഇതിലൂടെ വീണ്ടും പ്രാവർത്തികമാവുകയാണ്.

ലോക് ഡൗൺ കാലത്ത് നമ്മുടെ പരിസ്ഥിതിയിൽ ഉണ്ടായ വലിയ തോതിലുള്ള മാറ്റം നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മനുഷ്യരുടെ ഇടപെടൽ കുറഞ്ഞതു മൂലം പരിസ്ഥിതി മലിനീകരണവും, വാഹനങ്ങളുടെ പുക കാരണം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വളരെയധികം കുറഞ്ഞിരിക്കുന്നു .മനുഷ്യചെയ്തികൾ കൊണ്ട് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു എന്നുള്ളള വസ്തുത നമുക്ക് തള്ളാനാകില്ല.

ഈ മാരക രോഗം ആഗോളവ്യാപകമായി കാണപ്പെടുന്നു എന്നത് പ്രധാന കാര്യമാണ്. സമീപ ഭാവിയിൽ ഇത് കൂടുതൽ ശക്തിയാർജ ജിച്ചേക്കാം. അങ്ങനെ ഒരു അവസ്ഥ ഉണ്ടായിൽ നാശം വിതയക്കുന്ന ബോംബുകളെക്കാൾ ഭീകരമായിരിക്കും അത്. നമ്മിൽ പലരും കുറച്ചു നാൾ മുൻ എ വരെ കൊതിയോടെ നോക്കിക്കണ്ടിരുന്ന വികസിത രാജ്യങ്ങൾ പോലും ഇന്ന് നമ്മുടെ കൊച്ചു കേരളത്തെ ബഹുമാനത്തോടെയും ഒരല്പം അസൂയയോടെയും നോക്കി കാണുകയാണ്. അതിനു കാരണം നമ്മുടെ ഒത്തൊരുമ തന്നെയാണ് എന്നതിൽ സംശയില്ല. അതു കൊണ്ടു തന്നെ സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഈ മഹാമാരിയെ നമ്മിൽ നിന്നും പൂർണ്ണമായും തുടച്ചു നീക്കാം.

അർച്ചിത എസ് ആ൪
8A വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം