വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി
വായുവും വെള്ളവും വനവും വന്യജീവികളും ഏതുമാവട്ടെ സത്യത്തിൽ അവ മനുഷ്യനെ സംരക്ഷിക്കാനുള്ളവയാണ്.50 വർഷത്തിന് മുമ്പുണ്ടായിരുന്ന ജലസ്രോതസ്സുകൾ എത്ര ശതമാനം നിലവിലുണ്ട്. ബാക്കി നിൽക്കുന്ന തടാകങ്ങളുടെയും അരുവികളുടെയും തോടുകളുടെയും പുഴകളുടെയും ഇന്നത്തെ സ്ഥിതി എന്താണ്? നേരിട്ട നഷ്ടങ്ങളിൽ നിന്ന് ഇനിയും നമ്മൾ പാഠം ഉൾക്കൊണ്ടിട്ടില്ല. മറ്റുള്ള രാഷ്ട്രങ്ങളും ജനങ്ങളും പ്രകൃതിയെ കാത്തു നിർത്തുന്നതും വന്നു പോയ നഷ്ടങ്ങളെ നികത്തുന്നതും കണ്ടു പടിക്കാൻ നാം തയ്യാറാവണം.മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം വെച്ചുപിടിപ്പിക്കാൻ നമുക്ക് കഴിയണം. മലിനീകരിക്കപ്പെട്ട പുഴകളേയും തടാകങ്ങളേയും നമുക്ക് നിർമലീകരിക്കാൻ കഴിയണം. അന്യംനിന്നുപോയ ജീവികളെ വംശവർദ്ധനവുണ്ടാക്കി സംരക്ഷിക്കണം. സസ്യങ്ങളെയും പൂക്കളെയും നാട്ടിൽ എവിടെയെങ്കിലും കണ്ടെത്താനാകുമോയെന്ന് ശ്രമിക്കണം. ഇനിയും നമ്മൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് ബാക്കി വെക്കാൻ ഒന്നും കാണില്ല. നമുക്ക് വെള്ളവും വായുവും പാർപ്പിടവും തരുന്നത് പ്രകൃതിയാണ്. സത്യത്തിൽ നമ്മൾതന്നെയാണ് അതിനെ നശിപ്പിക്കുന്നത്. നമ്മൾ ഒന്നായി പ്രവർത്തിക്കണം.
മിഖ്ദാദ് അലി.കെസി
4A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം