വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/'തീറ്റക്കൊതിയൻ കിട്ടുണ്ണി'

Schoolwiki സംരംഭത്തിൽ നിന്ന്
'തീറ്റക്കൊതിയൻ കിട്ടുണ്ണി'

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ കിണ്ടപ്പൻ എന്നൊരു കച്ചവടക്കാരൻ താമസിച്ചിരുന്നു. അയാൾക്ക് രണ്ടു മക്കളായിരുന്നു. കിച്ചുണ്ണി യും കിട്ടുണ്ണിയും. ഭാര്യ കാന്തമ്മ.. രണ്ട് മക്കളും വിവാഹിതരായിരുന്നു. കിട്ടുണ്ണി ചെറുപ്പത്തിലെ കണ്ണിൽ കണ്ടതെല്ലാം വാരിവലിച്ചു തിന്നുമായിരുന്നു. പക്ഷേ കിച്ചുണ്ണി ഒരു നല്ല മനുഷ്യനായിരുന്നു. കിച്ചു ണ്ണി സ്വന്തം ജോലിയിൽ നിന്നു കിട്ടുന്ന സമ്പാദ്യത്തിൽ നിന്നാണ് ജീവിച്ചത്. അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നവനാണ്. പക്ഷേ കിട്ടുണ്ണിയോ? നേരെ തിരിച്ച്, എന്തുകിട്ടിയാലും വാരിവലിച്ചു തിന്നും. നാട്ടുകാർ അവന് ഒരു പേരിട്ടു, " തീറ്റക്കൊതിയൻ കിട്ടുണ്ണി'. കിട്ടുണ്ണിയുടെ ഭാര്യ രത്നമ്മ കുറേ പറഞ്ഞു നോക്കി, ഉപദേശിച്ചു നോക്കി. അതൊന്നും അവൻ അനുസരിച്ചില്ല. അമ്മയും അച്ഛനും നാട്ടുകാരും പറഞ്ഞു. അതൊന്നും അവൻ കേട്ടില്ല. പതുക്കെ പതുക്കെ അവൻ തടി വെക്കാൻ തുടങ്ങി. ഭാര്യ അവനെ വെറുത്തു തുടങ്ങി. ഭാര്യ രത്നമ്മ അവനെ വിട്ടുപോയി. എന്നിട്ടും അവൻ അതൊന്നും ശ്രദ്ധിക്കാതെ തിന്നുക തിന്നുക എന്ന വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ, പതുക്കെപ്പതുക്കെ അവന്റെ ശരീരത്തിൽ അസുഖങ്ങൾ കയറിവന്നു. വയറു വേദന പല്ലുവേദന കാലുവേദന എന്നീ പല അസുഖങ്ങളും... അവനെ വൈദ്യരുടെ അടുത്തു കൊണ്ടുപോയി. എന്നിട്ടും അസുഖം മാറിയില്ല. പല വൈദ്യരുടെയും അടുത്തു കൊണ്ടുപോയി. അപ്പോഴും തീറ്റ തന്നെ തീറ്റ. അവസാനം എഴുന്നേറ്റു നടക്കാൻ പോലും വയ്യാതായി. ഒരു ചെറുപ്പക്കാരൻ വൈദ്യൻ വന്നു. കുറേ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ഗുളിക എഴുതിക്കൊ ടുത്തു. തീറ്റ കുറക്കാനും, മണ്ണു കിളക്കാനും, വ്യായാമം ചെയ്യാനും കൽപ്പിച്ചു. അവൻ അതൊക്കെ ചെയ്തു. അവന്റെ രോഗം മാറി. പിന്നീട് അവൻ ഭാര്യയുടെയും കുട്ടികളുടെയും സ്നേഹം കിട്ടി നല്ല നിലയിൽ ജീവിച്ചു. ഗുണപാഠം: ആഹാരം അമിതമാകരുത്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ആരോഗ്യം നമ്മുടെ സമ്പത്ത്...

റയ്യ ഫാത്തിമ . എം
2B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ