വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/തിരക്കൊഴിഞ്ഞൊരു കോവിഡ് കാലം......

Schoolwiki സംരംഭത്തിൽ നിന്ന്
തിരക്കൊഴിഞ്ഞൊരു കോവിഡ് കാലം......

ആഹ്ലാദമായിരുന്നു എവിടെയും ആഘോഷങ്ങളും, ആർക്കുവേണ്ടിയും ചെലവിടാൻ ആർക്കും സമയമില്ലായിരുന്നു. എപ്പോഴും കാതിൽ മുഴങ്ങിയിരുന്നത് "തിരക്കാണ് "എന്ന വാക്കായിരുന്നു. അങ്ങനെയിരിക്കെ ഞാൻ അവനെ കണ്ടു ഞാൻ അവനോട് ചോദിച്ചു നിന്റെ പേരെന്താണ്? അവൻ പറഞ്ഞു കൊറോണ. നീ എന്തിനു വന്നു, ഞാൻ നിങ്ങൾക്ക് ഒരു കാര്യം മനസിലാക്കാൻ വന്നതാണ്, പണം കൊണ്ട് എല്ലാം നേടാം എന്നു കരുതുന്ന മനുഷ്യൻ മനസ്സിലാക്കണം കോടികൾക്ക് യാതൊരു വിലയും ഉണ്ടാവില്ല, ചില സന്ദർഭങ്ങളിൽ ആകെയുള്ള ഈ ചെറിയ ജീവിതം സ്‌നേഹിച്ചു ജീവിക്കുക. ഒരു വീട്ടിൽ കഴിഞ്ഞിട്ടും പലരും കാണാതെ പോയത് കൂടെ കഴിയുന്നവരുടെ മനസ്സായിരുന്നു. ഇനിയെങ്കിലും എല്ലാം തിരിച്ചറിയുക നാം പരസ്പരവും ഒപ്പം നമ്മുടെ പ്രകൃതിയെയും സ്നേഹിക്കുക പരിപാലിക്കുക. ദൈവമേ ഈ ദുരിത കാലത്തിൽ നിന്നും എത്രയും വേഗം മോചനം നല്കണമേ, വ്യക്തി ശുചിത്വത്തിലൂടെ കൊറോണ വൈറസിനെ നമുക്ക് നേരിടാം സാമൂഹിക അകലം പാലിക്കാം..

റിഫാൻ റിയാജ്
4എ വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം