വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങാതിമാർ


ഒരിടത്ത് ഒരു സിംഹവും എലിയും ഉണ്ടായിരുന്നു.അവർ ശത്രുക്കളായിരുന്നു. ഒരു ദിവസം സിംഹം വിശന്നുവലഞ്ഞു നടക്കുമ്പോഴാണ് ഒരു മാൻ കുഞ്ഞിനെ കണ്ടത്.മാൻ കുഞ്ഞിനെ കണ്ടതും കൊതി മൂത്ത് സിംഹത്തിന്റെ വിശപ്പ് കൂടി വന്നു. അവന് ഒരു സൂത്രം തോന്നി, സിംഹം എന്തു ചെയ്തെന്നോ?പതുക്കെ പതുക്കെ നടന്ന് മാനിക്കു നേരെ ഒറ്റച്ചാട്ടം വച്ചു കൊടുത്തു. സൂത്രം പിഴച്ച സിംഹം തനിക്കു പറ്റിയ അമളി മനസ്സിലാക്കി സങ്കടപ്പെട്ടു നിൽക്കുമ്പോഴാണ് എലിക്കുട്ടൻ അതുവഴി വന്നത്. സുഹൃത്തേ... ഞാനെല്ലാം കാണുന്നുണ്ടായിരുന്നു, എന്റെ കൂടെ വരൂ... നിനക്കുള്ള ഭക്ഷണം ഞാൻ തരാം. ഇതു കേട്ട ഉടൻ സിംഹം പറഞ്ഞു.... ഹ ഹ ഹ.. നീ എന്നെ സഹായിക്കുമെന്നോ?ഈ പീക്കിരിയായ നീയോ? ഹ ഹ ഹ... എന്നോടുള്ള ശത്രുത മനസ്സിൽ വച്ച് എന്നെ കളിയാക്കാനല്ലേ നീ വിളിക്കുന്നത്? എന്റെ കൂടെ വരൂ.. 'വിശക്കുന്നവനു മുന്നിൽ എന്ത് ശത്രുത 'എലി പറഞ്ഞു. ഞാൻ നിന്റെ കൂടെ വരാം.. 'ഭക്ഷണമില്ലെങ്കിൽ എന്റെ ഇന്നത്തെ ഭക്ഷണം നീയായിരിക്കും' സിംഹം ഗർജ്ജിച്ചു' എലിയും കൂട്ടുകാരും സിംഹത്തിനൊരുക്കിയ വിഭവങ്ങൾ കണ്ട സിംഹത്തിന് നേരത്തെ എലിയോട് പറഞ്ഞതോർത്ത് സങ്കടം വന്നു. അവൻ എലിയോട് ക്ഷമ ചോദിച്ചു. വിശപ്പു മാറ്റിയതിന് നന്ദിയും പറഞ്ഞു. അങ്ങനെ ശത്രുക്കളായിരുന്ന എലിയും സിംഹവും ഉറ്റ ചങ്ങാതിമാരായി.


വേദ പ്രജിൽ
2D വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ