വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ ഒരു പുനർചിന്തനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു പുനർ ചിന്തനം

ചൈനയിലെ വുഹാൻ പ്രവിശയിൽ നിന്ന് പൊട്ടി പുറപ്പെട്ട വൈറസ് ലോക മനുഷ്യരാശിയുടെ നിലനില്പിന് തന്നെ ഭീഷണിയായിരിക്കുകയാണ്. താൻ കുഴിച്ച കുഴിൽ താൻ തന്നെ വീഴുന്ന കാഴ്ചയാണ് ഇതിലൂടെ വ്യക്തമാകുന്നത് . പ്രകൃതിയെ സ്നേഹിച്ച് പിൻ തലമുറ ഉണ്ടാക്കിയ വികസന സങ്കല്പങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയാണ് ആധുനിക മനുഷ്യൻ അനുവർത്തിക്കുന്നത് . ഇടപെടാൻ പാടില്ലാത്ത മേഖലയിൽ അവൻ ഇടപെടുന്നു. വന്യജീവികളെ കൂട്ടത്തോടെ അവൻ തീൻ മേശകളിലേക്ക് കൊണ്ടുവരുന്നു , കൂടെ അവ വഹിക്കുന്ന വൈറസും . പരിസ്ഥിതിക്ക് തുടർച്ചയായ നാശങ്ങൾ വരുത്തുന്ന മനുഷ്യന് പ്രകൃതി നൽകുന്ന തിരിച്ചടികളാണ് കൊറോണയും എബോളയും നിപ്പയും. ലോകം ഞങ്ങളുടെ കൈകുമ്പിളിലാണ് എന്ന് അഹങ്കരിക്കുന്ന ചൈന, അമേരിക , ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങളെയാണ് കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. മൂന്നാം ലോകം രാജ്യങ്ങൾ എന്ന് വികസിത രാജ്യങ്ങൾ വിശേഷിപ്പിക്കുന്ന ഇന്ത്യ, പാക്കിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നീ രാജ്യങ്ങളിലെ ജനവിഭാഗങ്ങളെ ഈ വൈറസ് അധികം ബാധിച്ചിട്ടില്ല. ഈ രാജ്യങ്ങൾ ഒരുക്കിയ പ്രതിരോധ സംവിധാനത്തി ന്റെ നാല് അയലത്ത് പോലും വികസിത രാജ്യങ്ങൾ എത്തിയില്ല. ആവശ്യത്തിന് ആശുപത്രികളോ മരുന്നുകളോ ഇവിടുങ്ങളിൽ ലഭ്യമല്ല. ഇവിടെയാണ് കൊച്ചു കേരളവും ഇന്ത്യയും ലോകത്തിന് മാതൃകയാവുന്നത് വൈറസിനെ നേരിടാൻ നമുക്ക് മുന്നിൽ കുറുക്കു വഴികളില്ല. നിശ്ചിത അകലം പാലിച്ച്‌ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് പരിഹാരം. അകന്നു നിൽക്കൽ നാളെയുടെ അടുക്കലിന് വേണ്ടിയാണ് എന്ന തിരിച്ചറിവ് ഓരോ മനുഷ്യനും ഉണ്ടാകേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.


നവീന തുഷാർ
7F വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം