കുരുവീ കുരുവീ തേൻകുരുവീ
പാറിപ്പോകുവതെങ്ങോട്ട്
തേൻ നുകരാനായ് പൂക്കൾ തേടി പോവുകയാണോ
കുരുവീ നീ ...
കുരുവീ കുരുവീ തേൻകുരുവീ
എന്നുടെകൂടെ പോരാമോ
കൂടുണ്ടാക്കാൻ ചകിരി തരാം
തേനും പഴവും ഞാൻ തരുമേ
കുരുവീ കുരുവീ തേൻകുരുവീ
എന്നുടെകൂടെ പോരാമോ
ശ്രീലക്ഷ്മി സജിത്ത്
6D വാരം.യു.പി.സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത