വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/അപ്പുവിന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ പൂന്തോട്ടം

അപ്പു ഇന്നും നേരത്തെ എഴുന്നേറ്റു. അവൻ നേരെ പോയത് പൂന്തോട്ടത്തിലേക്കാണ്. നോക്കുമ്പോഴെന്താ കണ്ടത്...തലേ ദിവസം നിറച്ചു വച്ച ചട്ടിയിൽ നിന്ന് കിളികൾ വെള്ളം കുടിക്കുന്നു ! അപ്പുവിന് സന്തോഷമായി. അവൻ കുറച്ചു കൂടി വെള്ളം കൊണ്ടു വന്ന് ചട്ടിയിൽ ഒഴിച്ചു.കുറച്ചു സമയം കഴിഞ്ഞപ്പോഴതാ ഒരു കാക്ക പറന്നു വന്ന് ചട്ടിയിലെ വെള്ളത്തിൽ നിന്ന് കുളിക്കുന്നു. ഹായ് എന്തു രസം.... അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇതു കണ്ട് അവന്റെ കുഞ്ഞനിയത്തിയും പൂന്തോട്ടത്തിലെത്തി. പിന്നെ അവർ രണ്ടു പേരും കൂടി പൂന്തോട്ടം നനച്ചു' പൂന്തോട്ടത്തിൽ പല തരം പൂക്കളുണ്ട്. പൂന്തേൻ കുടിക്കാൻ പൂമ്പാറ്റകളും കൂട്ടമായി പറന്നെത്തി.അവരുടെ മനസും നിറഞ്ഞു

ആരോമൽ സന്തോഷ്
2 A വാഗ് ദേവിവിലാസം എൽ .പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ