വള്ള്യായി യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വബോധം കുട്ടികളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വബോധം കുട്ടികളിൽ

ഒരു ഗ്രാമത്തിൽ കരുവാറ്റ എന്നുപേരുള്ള ഒരു വിദ്യാലയം ഉണ്ടായിരുന്നു .എല്ലാവിദ്യാലയത്തിലും രാവിലെ പ്രാർത്ഥന നടത്തുന്നതുപോലെ അവിടെയും പ്രാർത്ഥന നടത്താറുണ്ടായിരുന്നു .അവിടുത്തെ നാലാം ക്ലാസ് അധ്യാപകൻ ക്ലാസ്സിലെ കുട്ടികളോട് പറഞ്ഞു നിങ്ങൾ എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കണം ഇല്ലെങ്കിൽ ശിക്ഷലഭിക്കും .അങ്ങനെ ഒരുദിവസം ആരോ ഒരാൾ പ്രാർത്ഥനയ്ക്ക് പങ്കെടുക്കാത്തതായി ലീഡറായ രോഹിത്തിന് മനസ്സിലായി .അവൻ ഹാജർപട്ടിക നോക്കിയപ്പോൾ അത് മനു ആയിരുന്നു .ക്ലാസ്സിലേക്ക് വന്ന് രോഹിത്ത് മനുവിനോട് പറഞ്ഞു നീ എന്താ പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് ?.മറുപടി പറയാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ്സിൽ എത്തി .അധ്യാപകൻ ചോദിച്ചു രോഹിതത്തേ ആരൊക്കെയാണിന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് ?.സർ ,മനു മാത്രം പങ്കെടുത്തിട്ടില്ല അപ്പോൾ അദ്ധ്യാപകൻ മനുവിനെ വിളിച്ചു ,നീ എന്താ പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് .സർ ,ഞാൻ രാവിലെ തന്നെ ക്ലാസ്സിൽ എത്തിയിരുന്നു .അപ്പോൾ എല്ലാവരും പ്രാർത്ഥനയ്ക്ക് പോയിരുന്നു .പക്ഷെ ക്ലാസ്സിൽ മുഴുവൻ കടലാസും പൊടികളും നിറഞ്ഞ് വൃത്തിഹീനമായിട്ടായിരുന്നു ഉള്ളത് .ഇന്ന് വൃത്തിയാക്കേണ്ടവർ അത് ചെയ്തിട്ടില്ലായിരുന്നു .അതുകൊണ്ട് ഞാൻ ചെയ്തു, സാർ എന്തിനാനീയിത് ചെയ്തതെന്ന് ചോദിക്കുമായിരിക്കും .നല്ലകാര്യം ആർക്കും ചെയ്യാമല്ലോ .ഇതിന്റെ പേരിൽ സർ എനിക്ക് എന്ത് ശിക്ഷ തന്നാലും ഞാനത് സ്വീകരിക്കും .ഇല്ല ഞാൻ നിന്നെ ശിക്ഷിക്കില്ല നിന്നെ പോലെയുള്ള വിദ്യാർത്ഥികളെയാണ് വിദ്യാലയത്തിന് ആവശ്യം .അങ്ങനെ പറഞ്ഞുകൊണ്ട് അധ്യാപകൻ അവർക്ക് പാഠം എടുത്തുതുടങ്ങി.

നജാഫാത്തിമ
4 A വള്ള്യായി യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ