വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ താൻകുഴിച്ചകുഴിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
താൻകുഴിച്ചകുഴിയിൽ


മാമല പൂമല തേൻ മലകൾ
പാടം പറമ്പും തോടുകളും
അണ്ണാൻ കുരങ്ങും പറവകളും
സുന്ദരമാക്കിയ നാടിതിന്ന്
പുണ്ണും ചൊറിയും കുഴികളുമായി
മർത്യനെ മരിപ്പാൻ വിളിച്ചിടുന്നു
നിപ്പയായി കോവിഡായി പാലാരിവട്ടമായി
പ്രളയമായി, മരടായി, വരൾച്ചയായി
ഭൂമി മതാവിൻ കൈകളിൽ
പിടയുവാനിന്നു ദുർഗതി വന്നു.
ധാത്രിതൻ പകയിന്നുമണയാതെ ജ്വലിക്കുന്നു
പിന്നോട്ടു പോകണംനമ്മുടെ പൂർവികർ
അണിയിച്ചൊരുക്കിയ പ്രകൃതിയെങ്കിൽ
ഹരിതാഭവർണ്ണങ്ങൾ നൽകാംനമുക്കിന്ന്
ഭൂമിയെ സുന്ദരമാക്കിത്തീർക്കാം.
ഇല്ലെങ്കിൽ മനുഷ്യാ അകാല മൃത്യു
നിനക്കു നിൻ മാതാവിൻ കൈകളാൽ..

 

മിൽന എൽസ് ബിജു
6 ഡി വയത്തുർ യു പി സ്ക്കുൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത