വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ തളിർക്കുന്ന ശിലകൾ

Schoolwiki സംരംഭത്തിൽ നിന്ന്
തളിർക്കുന്ന ശിലകൾ


കൊടുമുടി തോൽക്കുമീ പൊൻ ഗൃഹമെങ്കിലും
അകതലം ഭീബത്‌സ നാട്യ ഗൃഹം.
കോടാനുകോടി രോഗങ്ങൾ പേറുന്ന
 അഴലിന്റെ ചേതനയറ്റ ഗൃഹം
കരി നിഴലവതാളം മമ നാട്ടിൽ അലതല്ലി
അതിനുത്തരവാദികൾ നമ്മളല്ലോ.
കേരളം രോഗക്കിടക്കയിൽ വീണതു
അന്ധമായി പാശ്ചാത്യ ആചരണം ഭ്രമിച്ചിട്ട്
കൂടി കിടക്കുമീ മാലിന്യ കൂടാരം
ആരോഗ്യ പ്രകൃതി ശുചിത്വത്തിനെതിരല്ലോ.
വ്യക്തി ശുചിത്വവും പരിസര ശുദ്ധിയും
വ്യക്തി സമൂഹത്തെ നറുമലരാക്കുന്നു
രോഗമില്ലാത്ത മാനവ നിലത്തിലെ
ആരോഗ്യ പൂവനം തളിരിട്ടു പൂവിടൂ.
ശ്വസിക്കണം കുടിക്കണം വായുവും വെള്ളവും
ശുചിത്വശയ്യയിൽ മോദമായി നാൾക്കുനാൾ
തളിർക്കണം പൂക്കണം മാനവ ശിലകൾ
തമസ്സിലുദിക്കണം കുടിക്കണം ആരോഗ്യ കാന്തനും
കൈകോർത്തു മെയ് ചേർത്തു മാളിക തീർക്കാം
കനലാളും പ്രതിരോധ മതിലായി മാറാം.
 

ജോയ്‌സി മരിയ മാത്യു
7 B വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത