വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/പ്രാവ‍ും ഉറുമ്പ‍ും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാവ‍ും ഉറ‍ുമ്പ‍ും

ഒര‍ു കാട്ടിൽ ഒരു പ‍ുഴയുടെ തീരത്തായി വലിയൊരു മരമുണ്ടായിരുന്നു. ആ മരത്തിന്റെ മ‍ുകളിൽ ഒരു പ്രാവും ഉറുമ്പ‍ും താമസിച്ചിരുന്ന‍ു. അവർ നല്ല സുഹൃത്തുക്കളായിരുന്ന‍ു. ഒരിക്കൽ അവർ സംസാരിച്ചിരിക്കുമ്പോൾ, മഴക്കാലം വരാനായി അതിന് മ‍ുമ്പ് ഭക്ഷണം ശേഖരിച്ചുവെക്കണം എന്ന് ഉറുമ്പ് പ്രാവിനോട് പറഞ്ഞ‍ു. പെട്ടെന്ന് വലിയൊരു കാറ്റുവീശി ഉറുമ്പ് പ‍ുഴയിൽ വീണ‍ു. അവൻ വെള്ളത്തിൽ ഒഴ‍ുകാൻ ത‍ുടങ്ങി. പ്രാവ് ഉച്ചത്തിൽ കരയാൻ തുടങ്ങി. എന്നെ രക്ഷിക്കൂ ........എന്നെ രക്ഷിക്കൂ ഇത് പ്രാവ് കേട്ട‍ു. ദൈവമേ! എന്റെ കൂട്ടുകാരൻ അപകടത്തിപ്പെട്ടിരിക്കുകയാണ് .അവൻ വേഗം ഒരില അടർത്തിയെടുത്തു ഉറുമ്പിനിട്ട‍ുകൊടുത്ത‍ു. ഉറുമ്പു ഇലയിൽ കയറി രക്ഷപ്പെട്ട‍ു. പ്രാവിനോട് നന്ദി പറഞ്ഞു

അങ്ങനെ കാലം കുറെ കഴിഞ്ഞ‍ു. ഒരിക്കൽ പ്രാവ് ഒരു മരക്കൊമ്പിലിരിക്ക‍ുന്നത് വേടൻ കണ്ട‍ു. പ്രാവിനെ ഉന്നം വെച്ചുകൊണ്ട് അമ്പെഴുതുവീഴ്ത്താൻ ശ്രമിക്കുന്നത് ഉറുമ്പു കണ്ടു ഉറുമ്പു വേടന്റെ കാലിനൊരു ഉഗ്രൻ കടികൊടുത്തു. വേടന്റെ ഉന്നം തെറ്റി അമ്പ് ലക്‌ഷ്യം തെറ്റി. പ്രാവ് പറന്ന‍ുപോയി. പ്രാവ് ഉറുമ്പിനോട് നന്ദിപറഞ്ഞ‍ു. അങ്ങനെ നമ്മുടെ പ്രാവും ഉറുമ്പും സന്തോഷത്തോടെ ഒരുപാടുകാലം ജീവിച്ചു

മ‍ുഹമ്മദ് ശഹബാൻ .കെ. പി
വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ