ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല/അക്ഷരവൃക്ഷം/ ബ്രേക്ക് ദ ചെയിൻ

ബ്രേക്ക് ദ ചെയിൻ

മുറ്റത്തുനിന്നു കൈയിൽ സോപ്പും പതപ്പിച്ചു പൈപ്പിൽ വെള്ളം തുറന്നുവിടുന്ന രാഹുലിനോട് .. അമ്മ എന്താ മോനേ വെള്ളം അമൂല്യമാണ് വെള്ളം പാഴാക്കരുത് എന്നു നിനക്കു ഇതുവരെ അറിയില്ലേ.. അതു എനിയ്ക്കറിയാം.. അതുകൊണ്ടാണല്ലോ ഞാൻ ഇതിനു മുമ്പെല്ലാം പാടത്തു കളിച്ചിട്ടും മറ്റു കൂട്ടുകാരോടു ക്രിക്കറ്റും, പന്തും കളിച്ചിട്ടു വരുമ്പോഴും സൈക്കിൾ ചവിട്ടിയിട്ടു വരുമ്പോഴും കൈയും മുഖവും കഴുകാതെ തന്നെ ടി വി കാണാൻ ഇരിക്കുന്നതും. അന്നെല്ലാം ഞാൻ വിചാരിച്ചിരുന്നത് പാമ്പോ, സിംഹമോ, കടുവയോ, മറ്റോ കടിച്ചാൽ മാത്രമേ മനുഷ്യൻ മരിക്കുകയുള്ളൂ എന്ന്. എന്നാൽ ഇന്നു നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് അമ്മ കേട്ടില്ലേ... നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു ചെറിയ വൈറസ് കൊണ്ട് ആയിരകണക്കിന് ആളുകൾആണ് മരിയ്ക്കുന്നത് എന്ന്. വെറും രണ്ടു മിനിട്ട് സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും മാസ്കും ധരിച്ചാൽ മാത്രം മതി അമ്മേ നമുക്കു അതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും എന്നാണ് നമ്മുടെ മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ അമ്മേ ഇതിനു മുൻപ് ഞാൻ എത്രമാത്രം അണുക്കളെ ആയി രിക്കും എന്റെ കൈയിലും കാലിലും കൊണ്ടുവരാറുണ്ടായിരുന്നതു. ഇപ്പോഴാണ് എനിക്കു ആ കുറ്റബോധം തോന്നുന്നത്. പാവം ഡോക്ടർ മാരും നേഴ്സ് മാരും സർക്കാരും എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടായിരിക്കും ഈ രോഗികളെ ചികിത്സിക്കാൻ. അമ്മേ അവർക്കു ഒരു ചെറിയ സംഭാവന യായി മുഖ്യമന്ത്രി പറഞ്ഞതുപോലെ സ്കൂൾ തുറക്കുമ്പോൾ എനിക്ക് കിട്ടിയ വിഷുക്കൈനീട്ടം ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണമ്മേ ഞാൻ സോപ്പു ഉപയോഗിച്ച് ഇപ്പോൾ കൈ കഴുകുന്നത്. അല്ലാതെ അമ്മ വിചാരിച്ചതുപോലെ വെള്ളത്തിൽ കളിച്ചതല്ല. അങ്ങനെ ഞാനും ബ്രേക്ക് ദ ചെയ്നിൽ പങ്കാളിയായി

സാജൻ
6 A ലൈറ്റ് റ്റു ബ്ലൈന്റ്, വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ