ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/കൊറോണ - അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - അതിജീവനം

നമ്മുടെ നാട്ടിൽ വ്യാപിച്ചുവരുന്ന ഏറ്റവും വലിയ ഒരു വിപത്താണ് കൊറോണ വൈറസ് അഥവാ കോവിഡ്-19. ഈ വൈറസ് ആദ്യമായി സ്ഥിതീകരിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. പിന്നീട് അത് പല രാജ്യങ്ങളിലും വ്യാപിക്കാൻ തുടങ്ങി. ഇറ്റലി, ജർമ്മനി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് ,ജപ്പാൻ , ഇറാൻ, ഗത്തർ എന്നിവിടങ്ങളിലും വ്യാപിച്ചു. പിന്നീട് നമ്മുടെ നാട്ടിൽ (രാജ്യത്ത്) നിന്ന് അവിടെ വിദ്യാഭ്യാസത്തിനും, ജോലിക്കുമായി പോയവർ തിരികെ എത്തിയതോടുകൂടി നമ്മുടെ രാജ്യത്തും ഈ വൈറസ് വ്യാപിച്ചു. ഇനി ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമേ ഇത് വ്യാപിക്കാനുള്ളൂ. ഞാൻ ഇപ്പോൾ പറഞ്ഞ സ്ഥലങ്ങളിൽ ഒരു ദിവസം ഏകദേശം ആയിരേത്താളം പേരാണ് മരണമടയുന്നത്. വിദേശയാത്ര കഴിഞ്ഞുവരുന്നവരിലാണ് ഈ രോഗം കൂടുതലും കണ്ടുവരുന്നത്. അതിന്നാൽ അവരോട് ഐസൊലേഷനിൽ പോകാൻ ആവശ്യപെട്ടിട്ടും കുറച്ച്പേർ അത് അനുസരിക്കാതെ ബന്ധുവീടുകളിലും ആരാധനാലയങ്ങളിലും കല്യാണങ്ങളിലും മാളുകളിലുമൊക്കെ കറങ്ങി നടക്കുന്നു. അധികൃതരുടെ വാക്കുകൾ കേൽക്കാതെകറങ്ങിനടക്കുന്ന ഇത്തരം ചില ആളുകളാണ് നമ്മുടെ ഈ കൊച്ചു കേരളത്തിലും കൊറോണ വൈറസ് ഇത്രയും വ്യാപിക്കാൻ കാരണം. ഈ വൈറസ് പകരുന്നത് തടയാൻ നാം കഴിവതും മാസ്ക് ധരിച്ച് നടക്കണം. കൈ നല്ലവണം സോപ്പാ സാനിറ്ററൈസോ ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ കൃത്യമായ അകലം പാലിക്കണം. ചെറിയ രോഗലക്ഷണം കാണിക്കുമ്പോൾ തന്നെ ഡോക്ടറുടെ സഹായം തേടണം. കഴിവതും മറ്റുള്ളവരുമായി ഇടപഴുകാതിരിക്കുക. ആരോഗ്യപ്രവർത്തകരുടേയും ഡോക്ടേഴ്സിൻറെയും വാക്കുകൾ കേട്ട് ശരിയായ വിധത്തിൽ ചികിത്സ തേടിയാൽ രോഗം വന്നവരുടെ എത്രയും പെട്ടെന്ന് മാറുകയും ഒരു സമൂഹവ്യാപനത്തിൽ നിന്ന് നമുക്ക് നമ്മുടെ രാജ്യെത്തവരെ രക്ഷിക്കാനും സാധിക്കും. ഈ വൈറസ് പകരുന്നത് തടയാൻ നമ്മുടെ പ്രധാനമന്ത്രിനരേന്ദ്ര മോദി മാർച്ച്-22ന് ജനതാ കർഫ്യു പ്രഖ്യാപിച്ചു. അതിന് ശേഷവും രോഗം വ്യാപിക്കുന്നത് കാരണം അദ്ദേഹം എല്ലായിടത്തും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ അനാവശ്യമായി ആര് പുറത്തിറങ്ങിയാലും അവരുടെ വാഹനങ്ങൾ പോലീസ് പിടികൂടുകയും അവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യുന്നു. ഫാക്ടറികൾ നിലച്ചു, വാഹനങ്ങൾ നിലച്ചു മറ്റെല്ലാവിധ മലിനീകരണവും ഇതോടെ നിലച്ചു. അതോട്കൂടി പ്രകൃതി അതിന്റെ സ്വാഭാവികതയിലേക്ക് മടങ്ങിവരാൻ തുടങ്ങി. ഈ ലോക്ഡൗണിൽ ഭക്ഷണം കിട്ടാത്തവർക്ക് ഭക്ഷണം ഏർപ്പാടാക്കുക എന്നതാണ് നമുക്കു ചെയ്യാൻ പറ്റുന്ന കാര്യം.


ലോക്ഡൗൺ ആയതുകൊണ്ട് ആർക്കും പുറേത്തക്കൊന്നും പോകാൻ സാധിക്കില്ലല്ലോ. അതോടെ കൂലിപണിക്കും മറ്റും പോകുന്നവരുടെ കാര്യം കഷ്ടത്തിലാവും. അതുകൊണ്ട് നാം അവരെ പരമാവധി സഹായിക്കാൻ ശ്രമിക്കുക. പിന്നെ ഈ ലോക്ഡൗണിൽ മദ്യവില്പനശാലകൾ അടച്ചതോടെ മദ്യത്തിന് അടിമയായ കുറച്ച് പേർ ആത്മഹത്യ ചെയ്യാൻ തുടങ്ങി. നിങ്ങൾ ഒന്നോർക്കുക നമ്മുടെ തന്നെ നന്മയ്ക്കുവേണ്ടിയാണ് നമ്മുടെ പ്രധാനമന്ത്രിയൊക്കെ ഈ ജനതാ കർഫ്യുവും, ലോക്ഡൗൺ ഒക്കെ പ്രഖ്യാപിക്കുന്നത്. അത് പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അഥവാ നാം ഇതൊക്കെ പാലിച്ചില്ലെങ്കിൽ ചിലേപ്പാൾ നമ്മളെ ഈ വൈറസ് പിടിക്കൂടിയേക്കാം. അത് നമ്മുടെ ജീവനുമാത്രമല്ല കുടുംബത്തിനും ബന്ധുക്കാർക്കും എന്തിന് ഈ ലോകത്തിന് തന്നെ ഭീഷണിയാകും. പ്രളയവും, സുനാമിയും, ഓഖിയും, നിപയും ഒക്കെ നേരിട്ടതുപോലെ ഇതും നമുക്ക് ഒറ്റക്കെട്ടായ് പൊരുതാം. രാപ്പകൽ ഇല്ലാതെ സ്വന്തം ജീവൻപോലും പണയെപ്പടുത്തി ഈ മാഹാമാരിക്കെതിരെ പോരാടുന്ന ഡോക്ടേഴ്സ് ആരോഗ്യപ്രവർത്തകർ നേഴ്സുമാർ പോലീസുകാർ മറ്റു സുരക്ഷ ഉദ്ദ്യോഗസ്ഥന്മാർ എല്ലാവർക്കും ഒരുപാട് നന്ദി. അവർ അവരുടെ വീട്ടിൽ പോലും പോകാതെ തന്റെ മക്കളെ, ഭർത്താവിനെ, അച്ഛനമ്മമാരെ , ബന്ധുക്കളെ ഒരുനോക്കുപോലും കാണാനാവാതെ അവരുടെ വിഷമം എല്ലാം ഉള്ളിലൊതുക്കി നമുക്കുവേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുമ്പോൾ നാം അവരുടെ വാക്കുകളും നിർദ്ദേശങ്ങളും പാലിച്ച് വീട്ടിൽ തന്നെ ഇരുന്ന് സഹകരിക്കണമെന്ന് മാത്രമേ എനിക്ക് നിങ്ങളോരോരുത്തരോടും പറയാനുള്ളൂ. കൊറോണ എന്ന മാഹാമാരിയെ വേരോടെ പിഴുതുകളഞ് സുഖവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു പുതിയ നാളേക്കായി നമുക്ക് പ്രാർത്ഥിക്കാം.


ദേവിക കെ ടി
ലേബർ എൽ പി എസ് പുല്ലൂറ്റ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം