ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റപ്പെടൽ


എന്നെത്തെയുംപോലെഉണ്ണിക്കുട്ടൻപഠിച്ചശേഷംചിത്രംവരയ്ക്കുകയായിരുന്നു .അവൻ്റെ ചിത്രങ്ങളിലധികവും ഗ്രാമത്തിൻ്റെ പച്ചപ്പും, പൂക്കളും, പുഴകളും ആയിരുന്നു . " ഉണ്ണിക്കുട്ടാ, ദേ അച്ഛമ്മ വിളിക്കുന്നു." "അച്ഛമ്മയോ" " അച്ഛമ്മയ്ക്ക് നിന്നോട് സംസാരിക്കണമെന്ന്." "ഹലോ അച്ഛമ്മ ... ഞാനാ ഉണ്ണിക്കുട്ടൻ" "കുന്നിലമ്പലത്തിൽ ഉത്സവം ആയി. ഉണ്ണിക്കുട്ടൻ വരില്ലേ? " "പരീക്ഷ കഴിഞ്ഞ് സ്കൂളsയ്ക്കുമ്പോൾ ഞാനും അമ്മയും അങ്ങോട്ട് വരും ." "ഇവിടെ അച്ഛമ്മ തനിച്ചാ .അപ്പുറത്തെ ശാന്ത വരും കിടക്കാൻ .എങ്കിലും ... " " അച്ഛമ്മ വിഷമിക്കണ്ട. നമ്മള് പെട്ടെന്ന് വരാട്ടോ " ഫോൺ വെച്ചതും ഉണ്ണിക്കുട്ട ൻ്റെ അമ്മ. 'നീയെന്താ ഉണ്ണിക്കുട്ടി ഇങ്ങ നെ. ഉത്സവത്തിനൊക്കെ പോവാന്നങ്ങ് ഏറ്റോ. ഇത്ത വണ നാട്ടിലെ പോക്ക് നടക്കില്ല. എനിക്ക് ലീവില്ല. നിനക്ക് സ്പെഷ്യൽ ട്യൂഷൻ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. ഇനിയിപ്പം ഓണത്തിന് പോവാം " " അമ്മേ...അച്ഛമ്മ " " അച്ഛമ്മയോട് ഞാൻ പറയാം" "എനിക്ക് പോണം അമ്മേ..." "ഉണ്ണിക്കുട്ടാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ. ഇവിടെ നൂറായിരം കാര്യങ്ങളാ. അങ്ങനെ ഇട്ടേച്ച് പോവാൻ പറ്റില്ല " ആ കുഞ്ഞു മനസിൻ്റെ തേങ്ങല് കൂടി കൂടി വന്നു. എങ്കിലും അമ്മയോട് ഉണ്ണിക്കുട്ടൻ തർക്കിക്കാൻ നിന്നില്ല. കലങ്ങിയ മനസോടെയാണ് ഉണ്ണിക്കുട്ടൻ ഉറങ്ങാൻ കിടന്നത്. മനസില് അപ്പോഴും അച്ഛമ്മയായിരു ന്നു. പിറ്റേന്ന് രാവിലെ. " അമ്മേ ഈ ലോക് ഡൗൺ എന്ന് വെച്ചാലെന്താ " "ലോക് ഡൗണോ?" "അമ്മേ, ഇനി മൂന്നാഴ്ച ലോക് ഡൗൺ ആണെന്ന് ." പത്രത്തിലെ വാർത്ത കണ്ട് നന്ദിനി ഞെട്ടി. വീട്ടിലെ സാധനങ്ങൾ എല്ലാം തീർന്നിരിക്കുന്നു. ഉണ്ണിക്കുട്ടൻ്റെ ശ്വാസം മുട്ടിൻ്റെ മരുന്നും തീരാറായി.നഗരത്തിലെ വാടക വീട്ടിൽ കഴിയുന്ന അവർക്ക് ആരാണ് ആശ്രയം .ഉണ്ണിക്കുട്ടൻ്റ അച്ഛൻ പ്രവാസിയാണ്. " പറയമ്മേ... എന്താ ലോക് ഡൗൺ ... പുറത്തിറങ്ങാൻ പാടില്ലെന്ന് ." "അതെ ,പുറത്തിറങ്ങാനും പാടില്ല .കൂട്ടം കൂടാനും പാടില്ല .നമ്മള് പെട്ടു ." ചെറിയ സഹായത്തിന് എത്തിയിരുന്ന വേലക്കാരിയും ലോക് ഡൗൺ കാരണം ഇനി വരില്ലെന്ന് നന്ദിനിയെ വിളിച്ചു പറഞ്ഞു. "കൊറോണ കാരണം നമ്മൾ തനിച്ചായി ഉണ്ണിക്കുട്ടാ ." "അച്ഛമ്മയുടെ വീട്ടിലായിരുന്നെങ്കിൽ ഇങ്ങനെ അടച്ചിടണ്ടായിരുന്നു ." അത് നേരാണെന്ന് ഉണ്ണിക്കുട്ടൻ്റെ അമ്മ ഓർത്തു. എത്രനാൾ വേണമെങ്കിലും നല്ല ശുദ്ധവായു ശ്വസിച്ച് അവിടെ നിൽക്കാം.പാടത്തും പറമ്പിലും മാവും, പ്ലാവും, മരിച്ചീനിയും നിറയെ ഉണ്ട്. ഒന്നിനും ഒരു കുറവും ഇല്ല. " അച്ഛമ്മയ്ക്കും ഉണ്ടോ ലോക് ഡൗൺ " " ഇത് ഇന്ത്യമൊത്തത്തി - ലാണ് " അച്ഛമ്മ തനിച്ചവി ടെ..." ഉണ്ണിക്കുട്ടൻ്റെ കണ്ണ് നിറ- ഞ്ഞൊഴുകി.

ANANDHABHADRA M
6A ലൂർദ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ