ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/കൊറോണ കാലഘട്ടത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലഘട്ടത്തിലൂടെ സൃഷ്ടിക്കുന്നു....

ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ഇന്ന് ലോകത്തിലെ ഇരുനൂറോളം രാജ്യങ്ങളിലേക്ക് പടർന്ന കൊറോണവൈറസ് വ്യാപകമായ രീതിയിൽ നമ്മുടെ ഇന്ത്യാമഹാരാജ്യത്തും പടർന്നുകൊണ്ടിരിക്കുന്നു .ഈ അവസരത്തിൽ എനിക്ക് അറിയിക്കാനുള്ളത് നമ്മൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇന്ത്യയിലെ ജനങ്ങൾ ഒന്നടങ്കം നമ്മുടെ രാജ്യത്തിന്റ സുരക്ഷക്കായി വീട്ടിലിരിക്കേണ്ടത് അനിവാര്യമായ കാര്യമാണ് .നമ്മുടെ ഇന്ത്യ ഗവണ്മെന്റും സംസഥാന സർക്കാരും അറിയിക്കുന്ന എല്ലാ സുരക്ഷാ മുൻകരുതലുകൾ നാമോരുത്തരും പാലിക്കേണ്ടതുണ്ട് .അതിൽ കേരള സർക്കാരിന്റെ സാമൂഹിക അകലം പാലിക്കുക(BRAKETHE CHAIN.) എന്ന പ്രതിജ്ഞ നാമോരോരുത്തരും നിർവഹിക്കേണ്ട കർത്തവ്യമാണ് .മനുഷ്യ രാശിയുടെ നിലനില്പിനെയും ലോക സമ്പത് വ്യവസ്ഥയെയും ആകെ പിടിച്ചുലയ്ക്കുന്ന രീതിയിൽ മുന്നോട്ട്‌ പോയികൊണ്ടിരിക്കുന്ന ഈ മഹാ മാരിയെ പിടിച്ചു കെട്ടാൻ നമ്മൾ വിദ്യാർഥികൾ എന്ന നിലയിൽ നമുക്ക് ചെയ്യാൻ ഒന്നേ ഉള്ളൂ .നമ്മുടെ വീടുകളിൽ നിന്ന് തന്നെ തുടങ്ങാം .അടുത്തുള്ളവരുമായ്‌ സാമൂഹിക അകലം പാലിക്കുക .ഇടയ്ക്ക് കൈകൾ സോപ്പോ ,മറ്റു സാനിറ്റൈസറുകളോ ഉപയോഗിച്ച് നന്നായി വൃത്തിയാക്കി കഴുകുക .ശരീരം ശുദ്ധിയായിരിക്കുക. മറ്റുള്ളവരുമായി ഇടപഴുകുമ്പോൾ ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക ചുമയോ തുമ്മലോ ഉണ്ടാകുമ്പോൾ മാസ്ക് ഇല്ലാതെ വരുമ്പോൾ തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തിവെക്കാൻ ശ്രമിക്കുക. കേരള സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ചു വീട്ടിൽ തന്നെ കഴിഞ്ഞു കൂടുക .ഈ കൊറോണ കാലഘട്ടം നമ്മൾ അതിജീവിക്കും .

BRAKE THE CHAIN LOCK DOWN {

ഫാത്തിമ മിസ്‌ന എൻ .പി
7.A ലിറ്റിൽ ഫ്ലവർ എ .യു .പി സ്കൂൾ ചെറുവണ്ണൂർ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


}}

 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം