ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഒളിംപിക്സ് ആവേശം

ഒളിംപിക്സ് ആവേശം പകർന്നു നൽകാനായി പിണ്ണാക്കനാട് ടൗണിൽ നിന്നും സ്കൂൾ മുറ്റം വരെ വിദ്യാർത്ഥികൾ പങ്കുചേർന്ന് ദീപശിഖാ യാത്ര സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, ഫാ. തോമസ് കട്ടിപ്പറമ്പിൽ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി സ്കൂൾ മുറ്റത്തു സ്ഥാപിച്ച പ്രത്യേക പീഠത്തിൽ ദീപം കൊളുത്തി. ഓരോ ദിവസവും ഒളിംപിക് ക്വിസ് മത്സരവും, ഫോട്ടോ പ്രദർശനവും ഇതോടനുബന്ധിച്ചു നടത്തി. സ്കൂൾ അങ്കണത്തിൽ ഇന്ത്യൻ താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് ഒളിംപിക്സ് ലോഗോ മാതൃകയിൽ കുട്ടികൾ അണിനിരന്നു.