ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ ശുചിത‍്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത‍്വം മഹത്വം
നല്ലൊരു ഭാവിക്കായി നല്ലൊരു ജീവിതശൈലി

ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ രോഗപ്രതിസന്ധിയിലൂടെയാണ് നമ്മുടെ രാജ്യം ഇന്ന് കടന്ന് പൊക്കോണ്ടിരിക്കുന്നത്.ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കൊണ്ടിരിക്കുന്നു. ഇത് ഏറ്റവും വലിയ വെല്ലുവിളിയാണ്. കോവിഡ് 19നെതിരെ പോരാട്ടത്തിലാണ് രാജ്യം. രോഗപ്രതിസന്ധിയെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ വീണ്ടും അനിവാര്യമായി മാറിക്കൊണ്ടിരിക്കുന് എല്ലാവരും ഒത്തുചേർന്ന് രോഗത്തിനെതിരെ പോരാടുമ്പോൾ അവരിൽ ഒരാളായി നാം ഇതിനെ പൂർണ്ണമായി ഉൾക്കൊള്ളണം.

ജീവിതത്തിൽ ഭക്ഷണം,വസ്ത്രം,വായു, പാർപ്പിടം എന്നപോലെ ഒഴിവാക്കാനാവാത്തതാണ് നല്ലൊരു ശുചിത്തമുള്ള ജീവിതശൈലി.ചെറുപ്പമുതൽ അത് ശീലിച്ചുചെയ്യേണ്ടത് നമ്മുടെ കടമയാണ്.അതിന് ശുചിത്വം ഒരു ദിനചര്യയായിമാറ്റണം.സമുഹത്തിൽ ഓരോ വ്യക്തിയെയും സംബന്ധിച്ച് ഉണരുന്നതുമുതൽ ഉറങ്ങതുവരെയുള്ള കാര്യങ്ങളിൽ അടുക്കും ചിട്ടയുടെയും ജീവിതം നയിക്കുക എന്നുള്ളത് പരമപ്രധാനമാണ്. അതിന് വ്യക്തി ശുചിത്വം, ഗ്രഹശുചിത്വം,പരിസരശുചിത്വം എന്നീ അരോഗ്യശുചിത്വം ഉണ്ടാവണം. ശുചിത്വപാലനത്തിലെ പോരായ്മയാണ് 90% രോഗങ്ങൾക്കും കാരണം നാം ജീവിതത്തിൽ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്ന അനുഭങ്ങളിലൂടെയാണ് ഓരോ മിനിറ്റിലും നാം ഇപ്പോൾകടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് കോവിഡ് എന്ന മാരകരോഗം നമ്മുടെ ലോകത്തെ കീഴടക്കാൻ തുടങ്ങിയപ്പോൾ ശുചിത്വം ഓരോ വ്യക്തിയുടെയും ശീലമാക്കുന്നുണ്ടിന്ന്.

ശുചിത്വമില്ലായ്മ പല രോഗങ്ങൾക്കും കാരണമാകുന്നു .ശുചിത്വത്തിലൂടെയേ നല്ല ആരോഗ്യം ഉണ്ടാകൂ.ജീവന്റെ തുടർച്ചക്കും പ്രകൃതിയുടെ നിലനിൽപ്പിനും ശുചിത്വം വളരെ പ്രാധാന്യം അർഹിക്കുന്നു."പ്രതിരോധമാണ് പ്രതിവിധിയേക്കാൾ മെച്ചം",എന്നൊരു ചൊല്ലുണ്ട്.എങ്കിലും ചില രോഗങ്ങൾ നമ്മുക്ക് ഒഴിവാക്കാനാവില്ല. എന്നാൽ മിക്ക രോഗത്തിന്റെയും തീവ്രത കുറക്കുന്നതിനും രോഗം വരാതെ തടയാനും പ്രതിരോധപ്രവർത്തനങ്ങൾക്ക് കഴിയും.

രോഗം വന്നതിനുശേഷം മാത്രമല്ല നാം ശുചിത്വം പാലിക്കേണ്ടത്.അത് ദിനചര്യയായി ഇനിയെങ്കിലും മാറണം. വസ്ത്രധാരണത്തിൽ, ഭക്ഷണകാര്യത്തിൽ, വ്യക്തിജീവിതത്തിൽ, വീടുകളിൽ, പരിസരങ്ങളിൽ, വിദ്യാലയങ്ങളിൽ, ആശുപത്രികളിൽ, റോഡിൽ, പൊതുസ്ഥലങ്ങളിൽ ഇവിടെയെല്ലാം ശുചിത്വം പാലിക്കേണ്ടത് ഓരോ വ്യക്തിയുടെയും പൗരന്റെയും ധർമ്മമാണ്. കോവിഡ് 19 രോഗപകർച്ചയിൽ സ്വന്തം ജീവൻ പോലുംഅപകടത്തിലാക്കി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും, ആരോഗ്യപ്രവർത്തകരും മറ്റ് സന്നദ്ധസംഘടനകളും.

ഈ രോഗപ്രതിരോധപ്രവർത്തനങ്ങൾ നടത്തിയില്ലായിരുന്നുവെങ്കിൽ കോവിഡ് രോഗികൾ കൂടുതൽ കണ്ടേനെ.ഇതേ പോലെ തന്നെ രോഗപ്രതിരോധപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുതന്നെ കോവിഡിനോട് മറുപടി പറയണം.ഈ രോഗത്തിന്റെ തീവ്രതകുറ‍ഞ്ഞേക്കാം രോഗികൾ കുറഞ്ഞേക്കാം.എന്നിരിന്നാലും നാം ഇതൊക്കെ ഒരു പക്ഷേ നാളെ ഇതെല്ലാം മറന്നുപോയേക്കാം.അതുകൊണ്ട് കൊറോണ വൈറസ് പോലുളളവയെ തുരത്താൻ നാം ഇടവിട്ട് സോപ്പ് , സാനിറ്റേഴ്സ് ഇവ ഉപയോഗിച്ച് കൈകഴുകുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണം.

ശുചിത്വം എന്നത് പഞ്ചായത്തുകളിലും ഗ്രാമസഭകളിലും ചർച്ചചെയ്ത് ഓരോ മാസവും ഓരോ വീടുകളിലും കയറി നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അന്വേൽർഷിതച്ച് റിപ്പോർട്ട് ചെയ്യണം.വിദ്യാർത്ഥികളായ നമ്മുക്ക് വിദ്യാലയങ്ങളിൽ ശുചിത്വം പാലിക്കാം.നല്ല ശുചിത്വമുളള ജീവിതം നയിക്കേണ്ടത് നമ്മുടെ ഓരോത്തരുടെയും ഉത്തരവാദിത്വമാണ്.ഈ കടമ പാലിക്കാതെ വരുമ്പോഴാണ് പല രോഗങ്ങളും ഉണ്ടാകുന്നത്.അതിനു തുടർച്ചയായി ദാരിദ്യം.മാനുഷിക ബന്ധങ്ങൾ നഷ്ടപ്പെടൽ,പരിസ്ഥിതി ചൂഷണം എന്നിങ്ങനെയുളള സാമുഹിക വിപത്തുകൾ ഉ‍ടലെ‍‍ടുക്കുന്നു.അതുകൊണ്ട് ഈ പ്രപഞ്ചത്തെ വ്യത്തിയായി സൂക്ഷിച്ച് ,വ്യക്തിശുചിത്വം പാലിച്ച് മാരകരോഗങ്ങളിൽ നിന്നും രക്ഷ നേടാം.അതിനായി ദൈവത്തോട് പ്രാർത്ഥിക്കാം.

ഗംഗ രൂപേഷ്
4 ബി എൽ.എഫ്.എച്ച്.എസ്ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം