ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പ്രകൃതിയും

പച്ചപ്പുൽത്തകിടിയാം മേനിയും
മാനം തൊടുമാ കരങ്ങളും
എവിെടെയൻ മാതാവേ
ഹൃദയഹർഷമാം നിൻ ദിവ്യ ശോഭ
കുളിേരകും നിൻ ശ്വാസമെന്തേ
ഇന്നു ഞാൻ അറിയുന്നില്ല
കരളിനിമ്പമാം നിൻ പുലർപാട്ടെന്തേ
ഇന്നു ഞാൻ കേൾക്കുന്നില്ല
ഹൃദയംകവരുമാ നിൻ നിറസൗന്ദര്യമെന്തേ
ഇന്നു ഞാൻ കാണുന്നില്ല
പാവനമാം നിൻ നീരുറവകളെന്തേ
ഇന്ന് എനിക്ക് രുചിപകരുന്നില്ല
ഹേ മനുഷ്യാ, നീ നീമാത്രമാ-
ണിതിൻ ഹേതുെവന്നറിയുക
മാനം തൊടുമെൻ കരങ്ങളെ
സ്വാർത്ഥതയാൽ നീ പിഴുതുമാറ്റി
പകരമൊന്നു കിളിർപ്പിക്കുവാൻ
എത്ര പരതി ഞാൻ, ‍ഞെരുങ്ങി ഞാൻ
ഇടമേകിയില്ല നിങ്ങളെങ്ങും
മലതുരന്നു പാറവെട്ടി മണ്ണുനീക്കി
കാടൊടുക്കി നാശമാക്കയില്ലയോ -നിങ്ങളെന്നെ
ചപ്പു ചവറുകൾ വാരി വിതച്ചെന്നെ
വിരൂപയാക്കിയില്ലയോ നിങ്ങൾ
സ്നേഹദൂതുമായി വിളിച്ചുണർത്തുവാൻ
ഞാനയച്ചൊരെൻ ദൂതരെ
മൂകമാക്കിയില്ലയോ നിങ്ങൾ
കേട്ടതായി നടിക്കാതെയാ നാദത്തിൻ
ഇമ്പത്തെ നിങ്ങൾ അകറ്റിയില്ലയോ
നിഷ്കളങ്കമാമെൻ പാടത്തു
വിഷം വിതച്ചില്ലയോ നിങ്ങൾ
വിഷം തിന്നു കുടിച്ചു മരിച്ച പ്രാണികൾ
രോഗികളായി തീർന്നൊരു മനുഷ്യർ
എന്തേ , നിങ്ങൾ കണ്ണടച്ചു
ഇനിയുമിനിയും മാനം തൊടുവാൻ - വെമ്പുന്ന കെട്ടിടത്തിനാൽ
നിറച്ചില്ലയോ നിങ്ങളെന്നെ
കല്ലിട്ടു മൂടി, പുല്ലുചെത്തി മാറ്റിയില്ലയോ
നിങ്ങൾ എൻ കരകൗശലങ്ങളെ
നിങ്ങളല്ലോ പൈതങ്ങളെ നിങ്ങളല്ലോ
എൻ ശോഭതൻ ഘാതകർ
നെഞ്ചകം പിളർന്നൊഴുകിയൊരു ചുടു
 കണ്ണുനീർത്തുള്ളികൾ പ്രളയമായി
നിങ്ങൾതൻ കാലിൽ - പ്പതിച്ചൊരപേക്ഷയായി
അരുത് മക്കളെ, അരുത് !
കഴിവില്ലീ മാതാവിനിനിമേൽ സഹിക്കുവാൻ .

ഹെയ്‌ൻസ് ദേവസ്യ
10 സി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത