പുഴ

പുഴയൊഴുകുന്നു
പഴമയുടെ ചരിതമായ്
വേനലിന്റെ നെറുകയിൽ
നനുത്തകിരണങ്ങളിൽ.
തുറന്നിട്ട വാതായനങ്ങളിൽ
ചലനങ്ങളുടെ വിതുമ്പൽ.
തിരിഞ്ഞുനോക്കുമ്പോൾ
പൊയ്പോയ പൈതൃകങ്ങൾ
നിന്നിൽ തിമർത്തുപെയ്യുന്നു.
വർഷാന്തരങ്ങളിൽ
കുത്തിയൊലിച്ചു പോകുന്ന സത്യങ്ങൾ.
നഷ്ടമാകുന്ന കിനാവുകൾ, തകർന്നു പോകുന്ന വേദനകൾ.
ഓർമ്മകളിൽ പോയകലങ്ങൾ പുനർജ്ജനിക്കുന്നു
പുഴയുടെ മൂളലിൽ
വേർപാടിൻ ദൈന്യതകൾ
തിരിച്ചുപോകുമ്പോൾ
നഷ്ടബോധത്തിന്റെ വേദനകൾ
തിരിച്ചറിവിന്റെ ശാന്തത
 

റിച്ചു പി.എസ്.
8 സി. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത