ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ഗ്രാമീണ ഭംഗി
ഗ്രാമീണ ഭംഗി
അന്ന് വൈകുന്നേരം മിനി മോളും കൂട്ടുകാരും കളി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ അവളുടെ വീട്ടിൽ നിന്ന് സന്തോഷ വർത്തമാനം കേൾക്കുന്നുണ്ടായിരുന്നു. അയൽ വീട്ടുകാരും വന്നിരുന്ന് സന്തോഷം പങ്കിടുന്നു. അച്ഛന് അകലെയുള്ള പട്ടണത്തിലേക്ക് മറ്റന്നാൾ പോകണമത്രേ. കുടുംബം ആയിട്ടാണ് പോകേണ്ടത്. ഗ്രാമത്തിൽ നിന്നും അകലെയുള്ള നഗരത്തിലേക്ക് താമസം മാറിയപ്പോൾ കൊച്ചു മിനിക്കുട്ടിക്ക് വളരെയധികം സങ്കടം തോന്നി. അവൾക്ക് അത്ര പ്രിയപ്പെട്ടതാരുന്നു അവളുടെ ആ കൊച്ചു ഗ്രാമവും അവിടുത്തെ പരിസരവും. കൂട്ടുകാരുമൊത്ത് ഓടി ചാടി നടന്നിരുന്ന ആ കാലം അവൾ ഓർത്തു. പോകാനിരുന്ന ദിവസം അവൾ അമ്മയോട് ചോദിച്ചു. നമ്മുടെ ഗ്രാമം പോലെ മനോഹരമായ മറ്റൊരു സ്ഥലമുണ്ടോ അമ്മേ? അച്ഛന്റെ ജോലി സ്ഥലത്തും ഇതുപോലെ അരുവികളും തോടും മൺ റോഡും മാമ്പഴവും ഉണ്ടായിരിക്കും അല്ലേ അമ്മേ? അമ്മയ്ക്ക് അവളുടെ കുഞ്ഞു സംശയങ്ങൾക്ക് ഉടനെ മറുപടി കൊടുക്കാനായില്ല. അമ്മ പറഞ്ഞു മിനിമോളെ കാലം മാറുന്നു. നമ്മൾ ഈ നാട്ടിൽ കഴിഞ്ഞാൽ വികസനം എന്തെന്ന് അറിയാതെ പോകും. അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്തെ സംഭവങ്ങൾ കേട്ടോ അവിടെ എല്ലാവരും ബിസിയാണ്. എല്ലാ കാര്യങ്ങളും വേഗത്തിലാണ് അവർ ചെയ്യുന്നത് നമ്മുക്ക് അവിടേ പോയേ മതിയാകൂ. അമ്മ പറഞ്ഞു. മിനിമോൾ മനസ്സില്ലാ മനസ്സോടെ യാത്രയായി. നഗരത്തിൽ എത്തിയപ്പോൾ അവൾക്ക് വല്ലാത്ത വീർപ്പുമുട്ടൽ. എല്ലായിടത്തും ചീറിപ്പായുന്ന വണ്ടികൾ കൊണ്ട് ശ്വാസം മുട്ടുന്നതുപോലെ അവൾക്ക് തോന്നി. തിരക്ക് കുറഞ്ഞ റോഡിലേക്ക് വണ്ടി നീങ്ങിയപ്പോൾ ചെറിയ ഒരു പുഴ ഒഴുകുന്നു. പായലും പ്ലാസ്റ്റിക് കുപ്പികളും കൂടുകളും ഇടയിൽ തങ്ങിനിൽക്കുന്നു. നഗരത്തിലെ കാഴ്ചകൾ കണ്ട് അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. എന്റെ നാട് പോലെ ചെമ്മണ്ണ് ഇട്ട പാതയും കവുങ്ങിൻ തോട്ടവും ഇവിടെ ഇല്ല അമ്മേ? അവൾ സംശയത്തോടെ ചോദിച്ചു. അമ്മ മിനി മോളോട് പറഞ്ഞു. മോളെ നഗരത്തിലെ എല്ലാവരും പരിഷ്കാരികൾ ആണ്. അവർക്ക് കൃഷിയും കൊയ്ത്തും നോക്കിനടത്താൻ നേരമില്ല. അവർ ഷൂസും കോട്ടും ധരിച്ച് ഉദ്യോഗസ്ഥരാണ്. എന്നാൽ അച്ഛന്റെ ഫ്ലാറ്റിൽ എത്തിയപ്പോഴും കുഞ്ഞു മിനി മോൾക്ക് സ്വന്തം ഗ്രാമത്തിന്റെ ചെമ്മൺ നിരത്തുകളും വയലുകളുടെയും പൂമ്പാറ്റകളുടെയും കാര്യം മറക്കാനായില്ല. അവയുടെ സ്വപ്നങ്ങൾ കണ്ട് അവൾ ഉറക്കത്തിലേക്ക് വീണു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ