ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്
ആരോഗ്യം നമ്മുടെ സമ്പത്ത്
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന മാരക രോഗമാണ് കോവിഡ് 19, കൊറോണ. ഇവ നമ്മളിൽ ഉണ്ട് എന്ന് തിരിച്ചറിയുന്നത് 14 ദിവസങ്ങൾക്ക് ശേഷമാണ്. ചൈനയിൽ നിന്നുത്ഭവിച്ച കൊറോണ വിവിധ രാജ്യങ്ങള്ൽ പടരുകയും നമ്മളിൽ എത്തുകയും ചെയ്തു. കൊറോണ എന്ന മാരക രോഗത്തെ ചെറുക്കുന്നതിനായി നമുക്ക് ചില മുൻകരുതലുകൾ എടുക്കുവാൻ സാധിക്കും. അതിൽ പ്രധാനപ്പെട്ടത് താഴെപ്പറയുന്നവയാണ്. 1. സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കൈ നന്നായി കഴുകുക. 2. വ്യക്തികളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ഒരു മീറ്റർ അകലം പാിക്കുക. 3. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യൂ പേപ്പർ അല്ലെങ്കിൽ ടവ്വൽ കൊണ്ട് മൂക്കും വായും നന്നായി മൂടിപ്പിടിക്കുക. 4. മാസ്ക് ഉപയോഗിക്കുക. 5. സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. 6. കണ്ണിലും, മൂക്കിലും ഇടയ്ക്കിടെ സ്പർശിക്കരുത്. ഈ നിർദ്ദേശങ്ങൾ നമ്മൾ ശ്രദ്ധയോടെ പാലിക്കുകയാണെങ്കിൽ ഈ മാരകമായ രോഗത്തിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ സാധിക്കും. പക്ഷെ രോഗം പിടിപെട്ടു കഴിഞ്ഞാൽ നമ്മൾ പാലിക്കേണ്ട കർശന നിർദ്ദേശങ്ങൾ ഇവയാണ്. 1. ആശുപത്രി അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. 2. മറ്റുള്ളവരുമായുള്ള സമ്പർക്കം ഇല്ലാതാക്കുക. സമൂഹത്തിൽ ഈ രോഗം പടർന്നു പിടിക്കുന്നത് കാറ്റിനേക്കാൾ വേഗത്തിലാണ്. ഇതിനെ ചെറുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കഴിയുന്നതും നമ്മൾ നമ്മളെ തന്നെ സംരക്ഷിക്കുക. മറ്റുള്ളവരിലേക്ക് എത്താതെ നോക്കുക. അതിനാൽ രോഗ ലക്ഷണങ്ങളായ ചുമ, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയവ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരമറിയിച്ച് അവർ നല്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക. അതുവഴി നമുക്ക് കൊറോണ രോഗത്തെ ചെറുക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം