ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് മീഡിയം.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/ ജീവന്റെ തുടിപ്പ്
ജീവന്റെ തുടിപ്പ്
ഒരു വ്യക്തിയുടെ ജീവിതത്തിൽ അനിവാര്യമായി ഉണ്ടായിരിക്കേണ്ട ചില സംഗതികളുണ്ട്. അതിൽ എനിക്ക് ശ്രേഷ്ഠപും അനിവാര്യവും എന്ന് തോന്നിയിട്ടുള്ളത് എന്റെ കൊച്ചു ലോകമായ കുടുംബം. എന്റെ ജീവിതത്തിന്റെ മറുവശത്ത് ഞാൻ എത്തിപ്പിടിച്ച വേറൊരു ലോകവുമുണ്ടായിരുന്നു. വേദനകളുടെയും നിസ്സഹായതയുടെയും ലോകത്തിൽ പറക്കുന്ന കുറച്ചു ശരീരങ്ങൾ അവരെ ഉയർത്തെഴുന്നേൽപ്പിക്കാൻ ജീവതത്തിലേക്ക് എച്ച് കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു ദൈവത്തിന്റെ മാലാഖ എന്ന് ലോകം വിശേഷിപ്പിക്കുന്ന ഒരാളായിരുന്നു ഞാൻ. എന്നാൽ എനിക്കീ ഞാടിൽ ആശ്വാസം ആയിരുന്നില്ല. ആഗ്രഹം ഇല്ലാതെ ആരോ അടിച്ചമർത്തുന്നതു പോലെ. എങ്കിലും ദാരിദ്ര്യത്തിന്റെ പടുകൂരയിൽ ജീവിക്കുന്ന എന്റെ കുടുംബത്തിന് ഈ ജോലി ഒരു അനുഗ്രഹം ആയിരുന്നു. തികഞ്ഞ ഒരു ദൈവഭക്തയായിരുന്നു ഞാൻ. മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയാനോ പ്രാർഥിക്കാനോ ശ്രമിച്ചിട്ടില്ല. എനക്കു വേണ്ടി എന്റെ സന്തോഷങ്ങൾക്കു വേണ്ടി മാത്രം ഞാൻ എല്ലാം അറിയുന്നവനോട് അപേക്ഷിച്ചു. അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമായി കഴിഞ്ഞിരുന്ന എന്റെ ജീവിതത്തിൽ കൈക്കുമ്പിളിൽ ഒതുക്കി നിർത്താൻ പറ്റാത്ത ഒരു വലിയ സൗഭാഗ്യം വന്നു ചർന്നു. ജീവിതം പുഴയിലെ മരത്തടികളും, പൊങ്ങുകളും, ചുഴികളും തട്ടി തെറിപ്പിച്ച് കരയോടടുത്ത നിമിഷം.എന്റെ ഭർത്താവിന് ദുബായിൽ ജോലി കിട്ടിയിരിക്കുന്നു. പ്രാർത്ഥനകൾക്കും വഴിപാടിനും ഒടുവിൽ അത് കൈ വന്നു ചേർന്നിരിക്കുന്നു വരുന്ന ശനിയാഴ്ച പോകണം. ചെടികളിൽ ഇലകൾ തളിക്കുന്നതു പോലെ എന്റെ ജീവിതം പൂമൊട്ടുകൾ വിരിഞ്ഞു പൂത്തുലഞ്ഞു. ആയിടക്കാണ് കൊറോണ എന്ന മാരക രോഗം ചൈനയെ വിഴുങ്ങകയാണന്നറി ഞ്ഞത്.സ്വന്തമെന്നു പറയാൻ ആരൊക്കെയോ ഉണ്ടായിട്ടും ഒടുവിൽ ജീവന്റെ തുടിപ്പ് നിലച്ചപ്പോൾ സ്വന്തമെന്നു പറയാൻ ആരുമല്ലാതാക്കി തീർക്കുന്നു ഈ വൈറസ്. സാനിറ്റൈസ ർ ഉപയോഗിച്ച് കൈ കഴുകയാണ് ഏക പ്രതിരോധം.ഇതിനൊപ്പം തന്നെ മന:സാക്ഷിയെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള ഫേക്ക് വാർത്തകളം.ഇത്തരം ചിന്തകൾ മനസ്സിലേക്ക് കടന്നു വന്നെങ്കിലും മറ്റു രാജ്യത്ത് സംഭവിക്കുന്നതിനെക്കുറിച്ചു എന്തിനു വേവലാതി എന്ന് ചിന്തിച്ച് ഞാൻ സന്തോഷങ്ങളിലേക്ക് ആഴ്ന്നിറങ്ങി. അങ്ങനെ ദുബായിലേക്ക് പറന്നു.കടലും കടലും കടന്നു. മറ്റൊരു ദേശത്ത് മുള്ളുകൾ കുത്തിയിറങ്ങുന്ന ഒരായിരം വേദനയിൽ എന്റെ പ്രാണസഖി പറന്നിരിക്കുന്നു. എങ്കിലും ഒരറ്റത്ത് സന്തോഷവും സങ്കടവും. പിന്നീട് മലയാളികൾക്ക് വാർത്തകളിൽക്കൂടി മാത്രം പരിചിതമായിരുന്ന കൊറോണ വൈറസ് പരത്തുന്ന കൊറോണ കേരളത്തിനെയും വിഴുങ്ങി കൊണ്ടിരുന്നു. എനിക്ക് ഡ്യൂട്ടി കിട്ടി. മക്കളെയോ അച്ഛനെയോ കാണാൻ പറ്റുന്നില്ല. സങ്കടക്കടലിൽ ഞാൻ മുങ്ങുകയായിരുന്നു. എന്നാൽ എന്റെ മുമ്പിലെ ഓരോ രോഗികളെ കാണുമ്പോൾ എന്റെ ശരീരം വെന്തു വെണ്ണീറാകുന്നുതു പോലെ. എന്റെ ജീവിതത്തെ പോലും മറന്ന് ആത്മാർത്ഥത വർധിച്ചിരിക്കുന്നു. ഒരു ജീവനെയെങ്കിലും രക്ഷിക്കാനായിരുന്നു എന്റെ മനസ്സിൽ.ദുബായിൽ രോഗം പടർന്നിരിക്കുന്നു. ഉള്ളിലൊരു ഭയം ഒതുക്കി എന്റെ മുന്നിലിരിക്കുന്ന ഓരോ ജീവനെയും അവരുടെ വേണ്ടപ്പെട്ടവർക്ക് തിരിച്ചു കൊടുക്കണം എന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ. ഡ്യൂട്ടി കഴിഞ്ഞ് നിൽക്കുമ്പോൾ എനിക്ക് ഒരു ഫോൺ കോൾ വന്നത്. ഏട്ടനായിരുന്നുയിരുന്നു. ദുബായിൽ വർധിച്ചിരിക്കുകയാണ്. കർശന നിയന്ത്രണം തന്നെയാണ്. കേരളത്തിലെ പോലെ തന്നെ. വ്യക്തി ശുചിത്വം ആണ് പ്രതിരോധം. അദ്ദേഹം ഇതിനെ നിസ്സാരമായിട്ടാണ് കാണുന്നതെന്നും വർത്തമാനത്തിൽ നിന്ന് എനിക്ക് മനസ്സിലായി. അത് എത്രത്തോളം ഭീമാകരമാണെന്നും, അതിന്റെ തീവ്രതയെന്തെന്നും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കണം എന്നെനിക്കു തോന്നി.ലക്ഷക്കണക്കിന് ജനങ്ങളാണ് ഒറ്റനിമിഷംകൊണ്ട് വെറും ശരീരം മാത്രമായി തീരുന്നത് .കടുത്ത പനിമൂലം വെന്തുപോവുകയാണ് രോഗികൾ .ഒരു പ്രതിവിധി എന്തെന്നാൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുകയാണ്.വീട്ടിൽ തന്നെ കഴിയുക. രോഗ വരുന്നതിനേക്കാൾ നല്ലത് അതിനെ പ്രതിരോധിക്കുകയാണ്.സാനിറ്റൈസ ർ ഉപയോഗിക്കണം .ഇത്തരം കാര്യങ്ങൾ അദ്ദേഹത്തെ പറഞ്ഞ് ഭീതിയിലാഴ്ത്താമെന്ന് ചിന്തിച്ച എനിക്കു തെറ്റി. പറഞ്ഞതെല്ലാം പുച്ഛഭാവത്തോട് ചെവിക്കൊണ്ടു എന്നു മാത്രമല്ല എന്നോട് വീട്ടിൽ പോകാനും ആരാഞ്ഞു. ദൈവത്തിന്റെ മാലാഖയെന്ന് നിലക്ക് ഞാനത് ചെയ്യുകയില്ല. കൺമുമ്പിൽ പിടയുന്ന ഓരോ ജീവനും എന്റെ ആരൊക്കെയോ ആണെന്ന തോന്നൽ. ഈ ജോലിയിൽ ഞാനിന്ന് അഭിമാനിക്കുന്നു. പിന്നീട് എനിക്ക് വന്ന ഫോൺ കോൾ എന്റെ ജീവിതത്തെ തന്നെ മാറിറ്ററിച്ച് .മഴയത്ത് സന്തോഷിച്ചിരുന്ന എന്റെ ജീവതത്തിൽ കൊടുങ്കാറ്റ് വന്നു തട്ടിയിരിക്കുന്നു. എന്റെ ഭർത്താവ് കൊറോണ ബാധ മൂലം എന്നന്നേക്കുമായി എന്നെ വിട്ടു പോയിരിക്കുന്നു .പുഴുക്കരയിൽ നിന്നും പിന്നെയും എന്റെ ജീവിതത്തിൽ ചുഴികൾ നിറഞ്ഞിരിക്കുന്നു. പൂത്തുലഞ്ഞ ജീവിതം ഒറ്റ നിമിഷം കൊണ്ട് ശൂന്യമായിരിക്കുന്നു .വീട്ടിൽ പോയി ഒന്നു ഒരുമിച്ചു കരയാൻ പോലും എനിക്ക് സാധിക്കുകയില്ല. വീഡിയോ കോളിലൂടെ അനങ്ങാതെ എന്നെ തിരിച്ചറിയാതെ വെറും ശരീരത്തെ ഞാൻ കണ്ടു. ജീവിതം ഒടുക്കിയാലോ എന്നു ചിന്തിച്ചു. വേണ്ട .എനിക്ക് എന്റെ ഭർത്താവ് എത്ര പ്രിയപ്പെട്ടവനായിരുന്നോ അതുപോലെ തന്നെയാണ് ഇവിടെയുള്ള ഓരോരുത്തരും അവരുടെ ജീവിതത്തിൽ ഇത്തിരി വെളിച്ചം പകരാൻ സാധിച്ചാൽ കർമ്മങ്ങൾ ചെയ്യാത്ത എന്റെ ഭർത്താവിന് നിത്യശാന്തി ലഭിക്കും. ഒരു ജീവൻ പോലും ലക്ഷ്യങ്ങൾ പൂർത്തിയാക്കാതെ പൊലിഞ്ഞു പോകരുത് .അതിനായി സാനിറ്റൈസർ ഉപയോഗിക്കുക യാത്രകൾ ഒഴിവാക്കുക. സമൂഹത്തിൽ ഒരു വ്യക്തിയുടെ പങ്ക് വളരെ വലുതാണ്. ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ ശ്രദ്ധിക്കുക. ജീവന്റെ തുടിപ്പ് അവസാനിച്ചുകൂടാ. ഒരു വ്യക്തിയുടെ ജീവിതത്തിൽ അനിവാര്യമായി ഉണ്ടയിരിക്കേണ്ട കുടുംബത്തിലെ ഒരു കണ്ണി ഇന്നെനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.....
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം