ലിറ്റിൽ ഫ്ളവർ ഇംഗ്ളീ‍ഷ് മീഡിയം.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/ കൊറോണയെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ അകറ്റാം

പ്രകൃതിയുടെ തിരിച്ചടികളിലാണ് മനുഷ്യർ എത്ര നിസാരരാണെന്ന് നാം തിരിച്ചറിയുക. പക്ഷേ ഓർമ്മകൾക്ക് പലപ്പോഴും ആയുസ്സ് വളരെ കുറവാണ്. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെ നാം ഒറ്റകെട്ടായി നേരിട്ടു എന്നാൽ കൊറോണയുടെകാര്യത്തിലുള്ള പ്രധാന പ്രശ്നം അതിന് ഉള്ള ഒരു പ്രതിവിധി ശാസ്ത്രലോകത്തിന് കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല എന്നതാണ്. പരിസ്ഥിതിനാശവും വൈറസിന്റെ ഉത്ഭവ ത്തിന് കാരണമായി എന്ന് പറയാവുന്നതാണ്.ജീവികളുടെ തനത് ആവാസവ്യവസ്ഥയിൽ അതിക്രമിച്ച് കടക്കുന്ന മനുഷ്യനിലേക്ക് ഇതിനു മുമ്പും ഇത്തരം വൈറസുകൾ പ്രവേശിച്ചിട്ടുള്ളതായി ചരിത്രമുണ്ട്.2002-ൽ ചൈനയിലെ ഹുവാങ് ഡോങ് പ്രവിശ്യയിൽ Sars.cov എന്ന വൈറസ് പടരുകയായിരുന്നു. വവ്വാലുകളിൽ നിന്ന് വെരുകുകളിലേക്ക് പടർന്ന രോഗം പിന്നീട് മനുഷ്യനിലേക്ക് പടർന്നിരുന്നു. 2012 ൽ സൗദി അറേബ്യയിൽ Mers.cov എന്ന വൈറസ് പടർന്നിരുന്നു. ഒട്ടകങ്ങളിൽ നിന്നാണ് മനുഷ്യന് രോഗം പടർന്നത്. ഒടുവിൽ നാം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന മനുഷ്യ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വ്യാപന സാധ്യതയുള്ള മഹാമാരിക്കു കാരണമായ കോവിഡ്- 19 വൈറസിന്റെ ഉറവിടവും വവ്വാലുകളാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. പാരിസ്ഥിതിക തകർച്ചമൂലം ആവാസവ്യവസ്ഥയുടെ നാശം സംഭവിക്കുകയും അതിന്റെ ഫലമായി ഒറ്റപ്പെട്ടു പോകുന്ന മൃഗങ്ങളിൽ നിന്നാണ് സുനോട്ടിക് വൈറസുകൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്.രോഗവാഹകരിൽ നിന്ന് അവരുമായി സമ്പർക്കം പുലർത്തുന്നവരിലേക്കും അവരിൽ നിന്ന് മറ്റുള്ളവരിലേക്കും രോഗം വ്യാപിക്കുന്നു.

       കൊറോണയെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാർഗ്ഗം ശുചിത്വം പാലിക്കുക എന്നതാണ് .കൃത്യമായ ഇടവേളകളിൽ കൈകൾവൃത്തിയാക്കുക, മാസ്കുപയോഗിക്കുക,സാമൂഹിക അകലം പാലിക്കുക, നീരീക്ഷണത്തിലുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക എന്നിവയിലൂടെ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാം  . പനിയോ   ശ്വാസതടസ്സവുമുള്ളവർ മറ്റുള്ളവരിൽ നിന്നകന്ന് സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. മനുഷ്യന്റെ ശുചിത്വമില്ലായ്മയാണ് ഈ മഹാമാരിയെ ലോകം മുഴുവൻ പടർത്തിയത്.അതിനാൽ ശുചിത്വം പാലിക്കാം കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കാം.
ഗോപിക രാജീവ്
9 A ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം