ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/ കോവിഡും പരിസര ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്


      <കോവിഡും പരിസര ശുചിത്വവും>


എന്താണിത് ? അടച്ചുപൂട്ടൽ, കൊറോണ കോവിഡ് 19 പകച്ചുനിൽക്കുകയാണ് മനുഷ്യർ. കോവിഡ് 19 എന്ന് കേൾക്കുമ്പോൾ ലോകം മുഴുവൻ ഞെട്ടി വിറക്കുകയാണ് . കൊറോണ എന്ന വൈറസ് അണ്ഡകടാഹം മുഴുവൻ ഗ്രസിച്ചു കൊണ്ടിരിക്കുകയാണ് . ദൈവം തന്റെ ഛായയിൽ സൃഷ്ടിച്ച മനുഷ്യനെ മാത്രമല്ല ജന്തുജാലങ്ങളി ൽ പോലും പടർന്നുപിടിക്കുകയാണ്. അങ്ങോളമിങ്ങോളം ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഓരോ മനുഷ്യ ജന്മങ്ങളും മരണ വക്രത്തിൽ ആണ് ചരിക്കുന്നത്. മനുഷ്യൻ സാമൂഹിക ജീവിയായ തുകൊണ്ടുതന്നെ. ഞെട്ടറ്റാൽ ചുവട്ടിൽ എന്ന് പറയുന്നത് പോലെ അന്നത്തിനു വഴി തേടി പോയവർ വഴി മുട്ടിയ തോടെ മാതൃ രാജ്യത്തേക്ക് മാതാപിതാക്കളെയും മക്കളെയും ബന്ധുമിത്രാദികളെയും തേടി തിരികെയെത്താൻ തുടങ്ങി പിന്നാലെ അവരറിയാതെ കൊറോണ വൈറസും അവരോടൊപ്പം കൂടി.

വികസിത രാജ്യമായ അമേരിക്ക, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെ പോലും മുട്ടുകുത്തിച്ച പ്പോൾ ഇന്ത്യയുടെ കാര്യം പറയാനുണ്ടോ? നമ്മൾ ഇന്നും വികസ്വര രാജ്യം തന്നെയല്ലേ ? തക്കസമയത്ത് തക്കതായ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ നമ്മളും ഇതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചേ തീരൂ...... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെയും കൊറോണ കടന്നാക്രമിച്ച് അമ്മാനമാടുക യാണ്. ഭയമല്ല വേണ്ടത് ജാഗ്രതയാണ് നാമോരോരുത്തരും വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് കൈകൾ സോപ്പുപയോഗിച്ചു കഴുകുക മൂക്കും വായും മൂടി സൂക്ഷിക്കുക അനാവശ്യമായി കണ്ണിലും മൂക്കിലും സ്പർശിക്കാതെ ഇരിക്കുക നമ്മുടെ ഗവൺമെറ്റും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക. രാജ്യം മുഴുവൻ ഓടാമ്പൽ ഇട്ടിരിക്കുകയാണ് നാമോരോരുത്തരും അതിനോട് സഹകരിക്കണം ഇതിന്റെ പ്രതിഫലം വിലമതിക്കാനാവാത്തതാണ് ജാതി, മതം, വർഗ്ഗം, വർണ്ണം, ഭാഷ, വേഷം രാജ്യങ്ങൾ ഇവ നോക്കാതെ നമ്മുടെ സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി നാം ഇത് അനുസരിച്ച് മതിയാകു ... നാം വീട്ടിലിരിക്കുമ്പോൾ വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കുന്ന ആഹാര പദാർത്ഥങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കുക കൂടെക്കൂടെ ധാരാളം ചൂടുവെള്ളം കുടിക്കുക. പരമാവധി രോഗ സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ് കരുതലാണ് വേണ്ടത്.

ഇത്തരുണത്തിൽ സ്വദേശത്തും വിദേശത്തും മരണത്തോട് മല്ലടിക്കുന്ന രോഗബാധിതരായ വരെ പരിചരിച്ച ആശ്വാസം പകർന്നു കൊണ്ടിരിക്കുന്ന ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും ഏത് വാക്കുകൾ ഉപയോഗിച്ചാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല . ചൈനയിലെ ബുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ അത്ര നിസാരക്കാരനല്ല എന്ന് അധികം താമസിയാതെ നാം മനസ്സിലാക്കി. മനുഷ്യ ജീവിതങ്ങൾ ഇയ്യാംപാറ്റ പോലെ പൊഴിഞ്ഞു വീഴുന്ന കാഴ്ച കാണുമ്പോൾ ഉള്ളം നടുങ്ങുന്നു. ഇതിന്റെ ആരംഭദശയിൽത്തന്നെ ഗൗരവമായി എടുത്തിരുന്നെങ്കിൽ....

ഇത്രയധികം ഭവിഷ്യത്തുകൾ ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നിപ്പോകുന്നു ഇക്കാര്യങ്ങളെല്ലാം നന്നായി കൈകാര്യം ചെയ്യുന്ന നമ്മുടെ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾക്കും നിയമപാലകർക്കും ഒരു വലിയ നമസ്കാരം പറയുന്നു. 🙏 മനുഷ്യകുലത്തിന് രക്ഷകനായി മിശിഹാ ഉയർത്തെഴുന്നേറ്റത് പോലെ നാമും ഉയർത്തെഴുന്നേൽക്കും കോറോണയെ തോൽപ്പിച്ച് ജയ ജീവിതവുമായി പുതിയൊരു പുലരി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം  !



അലീന തെരേസ വർഗീസ്
<6C> <ലിറ്റിൽ ഫ്ലവർ യു പി സ്‌കൂൾ ,മതിലകം >
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം