ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/ഞാൻ ആന

Schoolwiki സംരംഭത്തിൽ നിന്ന്
<ഞാൻ ആന >

ഞാൻ ആന . കരയിലെ ഏറ്റവും വലിയ ജീവി . ഞങ്ങൾ വെള്ളം കുടിക്കാൻ വെള്ളം കിട്ടുന്ന സ്ഥലം കണ്ടെത്തി അവിടെപ്പോയി വെള്ളം കുടിക്കുന്നു. ഭക്ഷണം കിട്ടുന്ന സ്ഥലത്തു പോയി ഭക്ഷണം കഴിക്കുന്നു. രണ്ടും കിട്ടിയില്ലെങ്കിൽ ഞങ്ങൾ പട്ടിണി കിടന്ന് ചാകും. നിങ്ങൾ ബുദ്ധിയുള്ള മനുഷ്യർ എന്നെപ്പോലും നിങ്ങളുടെ ആവശ്യത്തിന് മെരുക്കിയെടുക്കുന്നു. നിങ്ങളുടെ മുത്തച്ഛൻമാർ കൃഷി ആരംഭിച്ചതു മുതൽ ഭൂമിയെ കിളച്ചുമറിച്ച് കൊണ്ടിരിക്കുന്നു. ഇതിന് ഒരു അവസാനം വേണ്ടെ അതിനാണ് ഭൂമി ഇപ്പോൾ വൈറസുകളുടെ രൂപത്തിൽ നിങ്ങളെ ഭയപ്പെടുത്തുന്നത് നിങ്ങൾ നോക്കൂ ഞങ്ങൾ വഴി നിങ്ങളിലെത്തുന്ന ഈ വൈറസുകൾ മൂലം ഞങ്ങൾ ഇല്ലാതാകുന്നുണ്ടോ .നിപ്പ വൈറസ് മൂലം വവ്വാലുകൾ ചാകുന്നില്ല. സാർസ് വൈറസ് കാരണം വെരുകുകൾ ചാകുന്നില്ല. പക്ഷെ നിങ്ങളിൽ പലരും ഈ വൈറസുകൾ മൂലം കഷ്ടത അനുഭവിക്കുന്നു. ഇപ്പോൾ കുറച്ചു ദിവസങ്ങളായി നിങ്ങൾ വീട്ടിലിരുന്നപ്പോൾ ഞങ്ങൾ ശുദ്ധവായു ശ്വസിക്കുന്നു. പുറത്തിറങ്ങാനാകാതിരുന്ന പല ജീവികളും നിങ്ങളില്ലാത്ത റോഡുകളിലൂടെ സ്വതന്ത്രമായി നടക്കുന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ. ഇതുപോലെ ഇടയ്ക്ക് നിങ്ങൾ അകത്തിരുന്നാലേ ഇനി ഞങ്ങൾക്കും നിങ്ങൾക്കും സുഖമായി ഈ ഭൂമിയിൽ തുടരാനാകൂ

ആദിത്യ കിരൺ
3D ലിറ്റിൽ ഫ്ലവർ യു പി സ്‌കൂൾ ,മതിലകം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം