ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
<കോവിഡ് 19>
.

.

കൊറോണ വൈറസ് [കോവിഡ് 19]

ചെെനയിലെ വുഹാൻ പട്ടണത്തിലെ മത്സ്യമാർക്കറ്റിൽ നിന്ന് ജൻമമെടുത്ത വെെറസാണ് കൊറോണ വൈറസ് .ചെെനയിൽ നിരവധി ജനങ്ങളുടെ ജീവനെടുത്ത ഈ വൈറസിനെ 2020 ഫെബ്രുവരി 11ന് ലോകാരോഗ്യ സംഘടന (WHO) കോവിഡ് 19 എന്ന് നാമകരണം ചെയ്തു.1 2 3 രാജ്യങ്ങളിൽ പടർന്നതോടെ കൊ റോണാ വൈറസ് ബാധ മഹാമാരിയായി WHOപ്രഖ്യാപിച്ചു. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേയ്ക്കും 'മനുഷ്യരിലേയ്ക്കും വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന വൈറസാണ് കൊ റോണാ. കഴിഞ്ഞ ദിവസം കാഴ്ചബംഗ്ലാവിലെ ഒരു കടുവയ്ക്ക് മനുഷ്യനിൽ നിന്ന് രോഗം ബാധിച്ചത് വാർത്തയായിരുന്നു. ഈ വൈറസിനെതിരെ ലോകത്ത് ഇതേ വരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ശാസ്ത്ര സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്ന ലോകത്തെ വികസിത രാജ്യങ്ങൾ പോലും ഈ മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്നു .അമേരിക്ക ,ഇറ്റലി, സ്പെയിൻ, ജർമ്മനി ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ പതിനായിരത്തിനു മേൽ കടന്നിരിക്കുകയാണ്.

കോ വിഡ് 19 ബാധയുള്ള ഒരു രോഗിയിൽ നിന്നും രോഗം മറ്റൊരാളിലേയ്ക്ക് പകരുന്നത് സമ്പർക്കത്തിലൂടെയാണ്. സ്പർശനത്തിലൂടെയും രോഗിയുടെ സ്രവങ്ങളിലൂടെയും ഈ വൈറസ് പെട്ടെന്ന് പടർന്നു പിടിക്കുന്നു. മനുഷ്യരുടെ ശ്വാസകോശത്തെയാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നത്. മറ്റസുഖങ്ങൾ ഉള്ള അറുപത് വയസിനുമേൽ പ്രായമുള്ളവരെ ഈ രോഗം ഗുരുതരമായി ബാധിക്കുന്നു. പനി, ചുമ, തുമ്മൽ, ശ്വാസതടസ്സം ,തൊണ്ടവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം ബാധിച്ച ഒരാൾക്ക് 14 ദിവസത്തേയ്ക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാകണമെന്നില്ല.എന്നാൽ ഇയാൾക്ക് എത്ര പേർക്ക് വേണമെങ്കിലും രോഗം പകർന്നു നൽകാൻ സാധിക്കും. രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലാതെ രോഗനിർണയത്തിൽ പോസിറ്റീവ് ആയ കേസുകൾ ഇതു തെളിയിക്കുന്നു. രോഗം പകരാതിരിക്കുവാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനം രോഗിയുമായി സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ്. രോഗലക്ഷണൾ ഉള്ളവർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയോ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ കഴിയുകയൊ ചെയ്യേണ്ടതാണ്. അനാവശ്യമായി കൂട്ടം കൂടുന്നതും;ആരാധനാലയങ്ങളിലും, ആഘോഷവേളകളിലും പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടവേളകളിൽ 20 സെക്കന്റ് കഴുകുകയും മാസ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ഈ വൈറസിനെ തടയാൻ കഴിയും. തുമ്മുമ്പോഴുo ,ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും, വായും പൊത്തുക. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ കൈകൾ കൊണ്ട് സ്പർശിക്കാതിരിക്കുക. സാമൂഹിക വ്യാപനം തടയാൻ പ്രധാന മാർഗ്ഗം ജനങ്ങൾ വീടുകളിൽ തന്നെ കഴിയുക എന്നതാണ്. കഴിവതും ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.

വികസിത രാജ്യങ്ങളെപ്പോലും ഈ മഹാമാരി പിടിച്ചുകുലുക്കിയപ്പോൾ നമ്മുടെ ഇന്ത്യയിൽ ഇതിന്റെ വ്യാപനം തടയാനായത് ഗവൺമെന്റ് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പോലുള്ള നടപടികളിലൂടെയാണ്. ഇതു മൂലം കൊറോണ ബാധിതരുടെ എണ്ണം കുറയക്കുവാനും മരണസംഖ്യ കുറയ്ക്കുവാനും കഴിഞ്ഞിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളം ഈ വൈറസിനെ നേരിടുന്നതിനായി മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. ആരോഗ്യ പ്രവർത്തകരും ഗവൺമെന്റും ഒത്തൊരുമയോടെ ഇതിനായി പ്രവർത്തിച്ചു. ലോകത്തിനു മുന്നിൽ നമ്മുടെ കേരളം തലയുയർത്തി നിൽക്കുന്നു.


റോഷ്നി പ്രദീപ്
6C ലിറ്റിൽ ഫ്ലവർ യു പി സ്‌കൂൾ ,മതിലകം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ