ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം ഒരു വരം

ഒരിക്കൽ രാമു എന്നു പേരുള്ളൊരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു.അയാളുടെ വീടിന്റെ പുറകിൽ നല്ലൊരു തോട്ടമുണ്ടായിരുന്നു.ആ തോട്ടത്തിൽ ചെടികളും പൂക്കളും ഒരു വലിയ ആപ്പിൾ മരമുണ്ടായിരുന്നു. രാമുവിന്റെ കുട്ടിക്കാലത്ത് മിക്കസമയത്തും ആ മരത്തിന്റെ അടുത്തിരുന്ന് കളിച്ചിരുന്നു.അവന് വിശന്നാൽ സ്വാദുള്ള ആപ്പിൾ കഴിച്ചിരുന്നു.കാലം മാറിയപ്പോൾ ആപ്പിൾ മരം ഒരുപ്പാടു പ്രയം ചെന്നിരുന്നു.രാമുവും വളർന്നു. അങ്ങനെ ആപ്പിൾ മരത്തിൽ പഴം കായ്ക്ക്ന്നത് നിന്നു.രാമു ആ മരം മുറിക്കുവാൻ തിരുമാനിച്ചു.അവൻ വിചാരിച്ചു ആ മരം മുറിച്ച് ഒരു വലിയ മുറി ഉണ്ടാക്കാമെന്ന്.പക്ഷേ ആ മരം അവന് ഒരുപാട് ഒാർമ്മകൾ നൽകിയിരുന്നു.അവൻ അതൊന്നും ഒാർക്കാതെ ആ മരം മുറിക്കാൻ തിരുമാനിച്ചു.ഇപ്പോൾ ആ മരം ഒരുപാട് ജീവികൾക്ക് താമസിക്കാൻ ഒരു ഇടമാണ്.രാമു മരം മുറിക്കാൻ തുടങ്ങിയപ്പോൾ എല്ലാ ജീവികളും മരത്തിന് ചുറ്റും കൂടി.എന്നിട്ട് പറഞ്ഞു.ഈ മരം മുറിക്കരുത്നിന്റെ കുട്ടിക്കാലത്ത് ഈ മരം നിനക്ക് ഒരുപാട് ഓർമ്മകൾനൽകിയിരുന്നു.ഞങ്ങളുടെയെല്ലാം വാസസ്ഥലമാണിത്.ഞങ്ങൾ നിനക്ക് എല്ലാം തരാം.ഈ മരം മുറിക്കരുത്.അവർ പറയുന്നത് രാമു അനുസരിച്ചു.രാമു മരം മുറിച്ചില്ല.എല്ലാ ജീവികൾക്കും സന്തോഷമായി.നമ്മുടെ പരിസ്ഥതിയിൽ ഉള്ളതെല്ലാം പ്രധാനപ്പെട്ടതാണ് അത് ഒരിക്കലും നശിപ്പിക്കരുത്.

അലീന ബിനു
3 A ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ