ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ അണ്ണാനും മരംവെട്ടുകാരനും
അണ്ണാനും മരംവെട്ടുകാരനും
ഒരിക്കൽ ഒരു കാട്ടിൽ കേശു എന്നു പേരുള്ള ഒരു കുരങ്ങൻ ജീവിച്ചിരുന്നു.അങ്ങനയിരിക്കെ ആ കാട്ടിൽ ഒരു വേട്ടക്കാരൻ വന്ന് രണ്ട് ദിവസം കൊണ്ട് കേശു ഒഴികെ ബാക്കി എല്ലാ മൃഗങ്ങളെയും പിടിച്ച് കൊണ്ടു പോയി.കേശുവിനെ പിടിക്കാത്തതിന്റെ കാരണം കേശു വളരെ ചെറുതായിരുന്നു.വളരെ വളരെ ചെറുത്.അങ്ങനെ കേശു ഒറ്റക്ക് എട്ടു വർഷം ജീവിച്ചു.എട്ടു വർഷം കഴിഞ്ഞപ്പോൾ മൃഗസ്നേഹിയായ ഒരു ടൂറിസ്റ്റ് എട്ടു വയസുള്ള ആ കുരങ്ങനെ കാണാനിടയായി.ആ ടൂറിസ്റ്റ് കാടു മുഴുവൻ ചുറ്റിയിട്ടും കേശുവിനെയല്ലാതെ വേറാരെയും കാണാനായില്ല.അപ്പോൾ ആ ടൂറിസ്റ്റ് കേശുവിനോട് പറഞ്ഞു:കുരങ്ങാ ഞാൻ നിന്നെ ധാരാളം മൃഗങ്ങള്ള ഒരു കാട്ടിലേക്ക് കൊണ്ടുവിടാം.അവൻ പറഞ്ഞു :നന്ദിയുണ്ട്.അങ്ങനെ കേശു വടക്കൻ മലയിൽ എത്തി.അവിടെ എത്തിയപ്പോൾ കേശു കണ്ടത് പകുതി കാടും മരങ്ങൾ വെട്ടി നശിപ്പിച്ചിരിക്കുന്നു.അപ്പോൾ കേശു ഒരു തീരുമാനം എടുത്തു.ഇനി ഞാൻ പരിസ്ഥിതിക്കുവേണ്ടി പോരാടുമെന്ന്.കാടുമുഴുവൻ കേശുവിനൊപ്പം കൈകോർത്തു.അങ്ങനെ അവർ ഒറ്റക്കെട്ടായി ആ കാടിനെ രക്ഷിച്ചു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ