ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ/അക്ഷരവൃക്ഷം/തിരിച്ചുവരവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവരവ്

ജീവിതത്തിൻറെ നല്ലൊരു ഭാഗം ചെലവിട്ടത് മരുഭൂമിയിലെ ചൂടിലും തണുപ്പിലും ഇടയിലാണ് .അങ്ങനെ ഒരു ഇരുൾ മയങ്ങും നേരം എന്റെ ഫോണിലേക്കു ഒരു സന്ദേശം ഒഴുകിയെത്തി .എന്റെ സ്വന്തം നാട്ടിലേക്കു പോവാനുള്ള ലീവ് അനുവദിച്ചു എന്നുള്ള സന്ദേശം .മനസ്സിൽ ഒരു നിമിഷം കൊണ്ട് നാട്ടിലെ കാവും ഉത്സവവും പള്ളിപെരുന്നാലും എല്ലാം മാറിമാറി വന്നു .അങ്ങനെ അവസാനം എന്റെ സ്വന്തം നാട്ടിലേക് "ദൈവത്തിന്റ സ്വന്തം നാട്ടിലേക്കു" ഞാൻ എത്തിച്ചേർന്നു.

കൊറോണ എന്ന മഹാമാരി ലോകത്തെ വിഴുങ്ങിയ സമയമായതിനാൽ ആരോഗ്യ പ്രവർത്തകരാണ് എന്റെ മുന്നിൽ ആദ്യം വന്നത് .കാരണം നമ്മുടെ നാട്ടിലും അതിന്റെ പ്രഭാവം അടിച്ചിരിക്കുന്നു മനസ് വല്ലാതെ തളർന്നു .എൻറെ ഉത്സവവും പെരുന്നാളും വിഷുവും എല്ലാം അകന്നു. ഞാൻ ഒറ്റയ്ക്ക് ആയപോലെ . പതിനാലു ദിവസം ഞാൻ നിരീക്ഷണത്തിൽ ... ഞാൻ എന്തിനും തയ്യാറായിരുന്നു .കാരണം എനിക്ക് പ്രിയപ്പെട്ടത് എന്റെ വീട്ടുകാരും നാട്ടുകാരും ആയിരുന്നു .അങ്ങനെ സ്നേഹം നിറഞ്ഞ മാലാഖമാരുടെ കൂടെ ... മൊബൈൽ ഫോൺ മാത്രം ആശ്രയം ..എല്ലാവരെയും കാണാൻ അരികിൽ എത്തിയപ്പോൾ എല്ലാവരും എന്നിൽ നിന്ന് അകന്നതുപോലെ ...മരണം എന്നെ കാർന്നു തിന്നുമോ എന്നുള്ള പേടിയും.

ഒറ്റപെടലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം എന്ന് മനസിലാക്കിയ ദിനങ്ങൾ ..എന്റെ അമ്മയ ഒറ്റയ്ക്കാക്കി ജീവിതപങ്കാളിക്കൊപ്പം പോയപ്പോൾ അവർ അനുഭവിച്ച ആ ഒറ്റപ്പെടൽ ഇന്ന് ഞാൻ മനസിലാക്കുന്നു .അമ്മയ്‌ക്ക് ഞാൻ മാത്രമേ ഉള്ളു.എനിക്ക് വേണ്ടിയാണ് 'അമ്മ ജീവിച്ചത് .ആ ഒറ്റപെടലിൻറെ വേദന ഈ ദിവസങ്ങൾ എനിക്ക് മനസിലാക്കി തന്നു .ഇനി ഒരു ജീവിതം തന്നാൽ അമ്മയും എന്നോടൊപ്പം എന്ന് ഉറച്ച തീരുമാനം ഞാൻ എടുത്തു .പ്രതീക്ഷകൾക്കൊപ്പം എന്റെ റിസൾട്ട് എത്തി .നേർത്ത ഹൃദയമിടിപ്പോടെ ഞാൻ കേട്ടു .."റിസൾട്ട് നെഗറ്റീവ് " എന്ന് ..

സന്തോഷവും നന്ദിയും നിറഞ്ഞ മനസോടെ ആശപത്രിയിൽ നിന്ന് പടികൾ ഇറങ്ങുമ്പോൾ മനസ് നിറയെ അമ്മയുടെ മുഖമായിരുന്നു .ഇനി എൻ്റെ അമ്മയുടെ മടിയിലേക്ക് ....

സ്‍മിനു കെ ആർ
8 A ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ