ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ/അക്ഷരവൃക്ഷം/എനിക്കും ഒരു വസന്ത കാലം
എനിക്കും ഒരു വസന്ത കാലം
അന്നത്തെ പ്രഭാതം അനു വിൻറെ ജീവിതത്തിൽ വളരെ പ്രത്യേകത ഉള്ളതായിരുന്നു .കാരണം നാളെ മുതൽ ജീവിതം മറ്റൊരു രീതിയിൽ ആവും എന്ന് അവൾക്കു അറിയാമായിരുന്നു. വളരെ നേരത്തെ തന്നെ ഉണർന്നെങ്കിലും പതിവുപോലെ [പ്രഭാത ഭക്ഷണ സമയമായപ്പോൾ അവൾ താഴെ ഊണുമേശയുടെ അടുത്തെത്തി തന്റെ കസേരയിൽ ഇരുന്നു .എന്നത്തേയും പോലെ ഡാഡിയും മമ്മിയും അവരുടെ ഇരിപ്പിടങ്ങളിലും .പതിവുപോലെ ഇൻസ്റ്റന്റ് ഭക്ഷണം .ഒരക്ഷരം സംസാരിക്കാതെ മൂവരും. ഒരക്ഷരം സംസാരിക്കാതെ മൂവരും കഴിച്ചുപോയി .
ഭക്ഷണശേഷം അവൾ നേരെ വീടിന്റെ ടെറസിലേക്ക് പോയി .പതിവിനു വിപരീതമായി ചുറ്റുപാടും അവൾ ശ്രദ്ധിച്ചു .കാഴ്ചകൾ ആസ്വദിക്കാൻ അവൾ ശ്രദ്ധിച്ചു .ഓർമകൾ അല്പം പിറകിലേക്കു പോയി .ഓർമ്മ വച്ച ശേഷം വീട് അവൾക്ക് എന്നും ഇങ്ങനെ തന്നെ ആയിരുന്നു .ആരും പരസ്പരം മിണ്ടാത്ത യന്ത്രങ്ങളെ പോലെ .അവൾ ആന്റി പറഞ്ഞു കേട്ടിട്ടുണ്ട് ...അവൾക്ക് 3-4 വയസ്സ് ആവുന്നത് വരെ അവരുടെ വീട് സ്വർഗ്ഗം ആയിരുന്നു .പിന്നീട് എപ്പോഴോ സ്നേഹത്തേക്കാൾ ഉപരി ഈഗോ മാതാപിതാക്കൾക്കിടയിൽ വളർന്നു പന്തലിച്ചു .മകളെ വരെ അവർ ശ്രദ്ധിക്കാതെയായി .ഇന്ന് അവൾക്കു 15 വയസുണ്ട് .നാളെ മാതാപിതാക്കൾ പിരിയുകയാണ് .മകൾ രണ്ടാൾക്കും ഒപ്പം മാറിമാറി നിൽക്കും .
ഓർമകൾക്കിടയിൽ എപ്പോഴോ തൻ്റെ വിദ്യാലയത്തിലെ മീര ടീച്ചറുടെ മുഖം അവൾക്ക് ഓർമ്മ വന്നു .ടീച്ചർ പറഞ്ഞ ഒരു വാചകവും ."പ്രതിവിധിയില്ലാത്ത ഒരു പ്രശ്‌നവും ഈ ലോകത്തിലില്ല .ആ പ്രതിവിധി കണ്ടെത്തുന്നതാണ് ശ്രമകരം ....വിജയവും" .
കുറച്ചു നിമിഷങ്ങൾ കണ്ണടച്ച് ഇരുന്നതിനു ശേഷം അവൾ താഴേക്ക് ഓടി .സ്വീകരണ മുറിയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഈശ്വരന്റെ മുഖം മനസ്സിൽ ധ്യാനിച്ചു ...ഡാഡി ..മമ്മി ..എന്ന് അവൾ ഉറക്കെ വിളിച്ചു.രണ്ടു പേരും പാഞ്ഞെത്തി .അവൾ രണ്ടു പേരെയും കെട്ടിപിടിച്ചു ഉമ്മ വച്ച ശേഷം അവരുടെ കാലുകളിൽ വീണു പൊട്ടി കരഞ്ഞു പറഞ്ഞു .."എനിക്കുവേണ്ടി നിങ്ങള്ക്ക് ഒരുമിച്ചു ജീവിച്ചുകൂടെ .."
വർഷങ്ങൾക്ക് ശേഷം ആ വീട്ടിൽ കരച്ചിൽ ..സ്നേഹ പ്രകടനങ്ങൾ ...ഇത്രയേ ഉള്ളു ജീവിതം ...മൂവരും ജീവിതത്തിൻറെ പുതിയ വസന്തത്തിലേക്.
സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ