ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം

പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്ക്കാരത്തിൻതെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്നു തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവീകർ. ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യം ഉള്ളതായിരുന്നു. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്നവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്നു കൺ‌തുറന്നു കാണേണ്ടതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിലത്തിലിടുന്ന, സ്വന്ത വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് എറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യസമായി ഓടയിലേക്കു പഴിക്കുന്ന മലയാളി തന്റെ കപട സാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത് ? ഈ അവസ്ഥ തുടർന്നാൽ "മാലിന്യ കേരളം" എന്ന ബഹുമാസ്തിക്കു നാവും അർഹരാവുകയില്ലേ? ഈ അവസ്തസ്ക്ക് മാറ്റം വന്നേ പറ്റു. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ; നമ്മുടെ ശുചിത്വമില്ലായ്മക്കു കിട്ടുന്ന പ്രതിഭലമാണെന്നു നാം തിരിച്ചറിയുന്നില്ല. മാലിന്യക്കുമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വ്യത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമനഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ നട്ടം തിരിയുന്നു. മാലിന്യത്തിന്റെ പേരിൽ സംസ്‌ഥാനത്തു പലയിടത്തും സംഘ൪ഷങ്ങൾ ഉടലെടുക്കുന്നു. കോടതി ഇടപെടുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായിത്തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവ൪ക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു. മാലിന്യങ്ങൾ ശരിയായ രീതിയിൽ ഒഴുവാക്കുകയും നശിപ്പിക്കയും ചെയ്യേണ്ടത് അനിവാര്യമാണ്. അത് പല മാ൪ഗ്ഗങ്ങളായും, ഘട്ടങ്ങളായും, ആരോഗ്യ പ്രവർത്തകർ വഴിയായും നിറവേറ്റാൻ കഴിയുന്നതാണ്. ബോധവൽക്കരണം എന്ന പ്രാഥമികവും ഫലപ്രദവുമായ മാർഗത്തിലൂടെ പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്. ആധുനീക ലോകത്തിൽ മാലിന്യ സംസ്കാരത്തിന്റെ മാ൪ഗ്ഗങ്ങൾ വർധിച്ചു വരികയാണ്. സാങ്കേതിക വിദ്യയുടെ വളർച്ച ഈ മേഖലയിലും പ്രകടമാണ്. ഇത്തരം വിദ്യകളുടെ പ്രയോഗം വർധിപ്പിക്കുക വഴി മാലിന്യങ്ങൾ ഒഴിവാക്കുകയും ശുചിത്വം വർധിപ്പിക്കുകയും ചെയ്യാൻ സാധിക്കും. എല്ലാറ്റിനേക്കാളും പ്രാധാന്യമാണ് വ്യക്തിഗദമായ നിയന്ത്രണങ്ങളും നിലപാടുകളും. അതിൽ ചിലതു ചുവടെ കുറിക്കുന്നു.

• വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം പരമാവധി കുറക്കുന്ന ജീവിതരീതി അവലംബിക്കുക.

• വീട്ടിലെ മാലിന്യം വഴിയോരത്തു വലിച്ചെറിയാതെ ജൈവമാലിന്യങ്ങൾ യാഥാസ്‌ഥാനങ്ങളിൽ നിക്ഷേപിക്കുക.

• വീട്ടിലെ മലിനജലം ഓടയിലേക്ക്‌ ഒഴുക്കാതെ മാലിന്യ ടാങ്കിലേക്ക് നിക്ഷേപിക്കുക.

• ഫ്ലാറ്റുകളിൽ താമസിക്കുന്നവരും സ്‌ഥാപനങ്ങൾ നടത്തുന്നവരും അവരുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക.

• വ്യക്തികൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, അറവുശാലകൾ, കോഴി,പന്നി ഫാമുകൾ, വ്യവസായശാലകൾ മുതലായവ ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരേ പ്രതികരിക്കുക, പ്രവർത്തിക്കുക.

ഇന്നത്തെ തലമുറയിൽ പലതരം സ്‌ഥാപനങ്ങളും ഫാക്ടറികളും വളർന്നുവരികയാണല്ലോ. ഈ സാഹചര്യത്തിൽ താതാങ്കളുടെ മാലിന്യങ്ങൾ പരിപാലിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്വം ആണ്. സ്‌ഥാപനങ്ങൾ ഉണ്ടാക്കുന്ന ഖര, ദ്രവ, വാതക മാലിന്യങ്ങൾ മറ്റുള്ളവർക്ക് ഹാനികരമാകാതെ പരിപാലിക്കേണ്ടത് സ്‌ഥാപനം നടത്തുന്നവരുടെ കർത്തവ്യമാണ്. അത് അവർ ചെയ്യുകതന്നെ വേണം. പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമക്ക് വേണ്ടത്.നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്‌ഥാപനങ്ങൾ, ഗ്രാമങ്ങൾ ശുചിത്വമുള്ളവയാകണം. അതിനോരോ വ്യക്തിക്കും ഉത്തരവാദിത്വം ഉണ്ട്. തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾക്ക്‌ ഉത്തരവാദിത്വം ഉണ്ട് എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറ്റാൻ നമുക്ക് കഴിയും. മലയാളി സംസ്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വത്തിനെ വീണ്ടും നമുക്ക് ഉയർത്തികാണിക്കാൻ കഴിയും. അതിനാൽ "ദൈവത്തിന്റെ സ്വന്തം നാട്" അതെ പവിത്രതയോടെയും ശുചിത്വത്തോടും കൂടി അങ്ങനെതന്നെ നിലനിൽക്കും.

അലീന എ. എം
6 A ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം