മണ്ണിൽ നിന്നുതിരുന്ന ഓരോ തളിരിനും
ജീവശ്വാസമേകി ജഗദീശ്വരൻ
വളരുംതോറുമെങ്കിലോ മാനുജനാൽ
ഭയമതിനെ വലയം ചെയ്യുന്നു
മനുജന്റെ രക്ഷക്കായ് വന്നോരെ
മാനുജൻ തൻ കരങ്ങളാൽ മുറിച്ചുമാറ്റി
നിറഞ്ഞ കണ്ണുമായ് പലരുമെത്തി
യരുതേ ഈയരുംകുല പരിസ്ഥിതിയോടു
മുളച്ചു വന്ന ഈ പുതുതലമുറ
മലിനങ്ങളാൽ നിറച്ചു ശ്വാസം
അപ്പോളുമൊരുവൻ വിളിച്ചുകൂവി
ജീവശ്വാസം നൽകുന്ന ദൈവം താൻ “പരിസ്ഥിതി “
നിന്നെ നശിപ്പിക്കുമാമഹാമാരിയിൽ നിന്നു
നിന്നെ കാക്കാൻ പണിപ്പെടും പ്രകൃതി
മുറിവേറ്റ മനസ്സോടവൾ നിന്നോട് ചൊല്ലും
മനുജാ .....നീയെന്നുമെൻ മകൻ തന്നെ