ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ചില കൊറോണ കാഴ്ചകൾ
ചില കൊറോണ കാഴ്ചകൾ
780 കോടി ജനങ്ങളും പ്രാണഭയത്തോടെ ഇന്ന് വീട്ടിനുള്ളിൽ അടച്ചുപൂട്ടി ഇരിക്കുകയാണ്. രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ പെട്ടിരിക്കുകയാണ്. ജനജീവിതം സ്തംഭിച്ചു നിൽക്കുന്ന കാഴ്ചയാണ് ഇന്ന് നമുക്ക് ചുറ്റും കാണുന്നത്. പറഞ്ഞുവന്നത് നമുക്ക് എല്ലാവർക്കും വളരെ സുപരിചിതമായി മാറിയ കൊറോണയുടെ വികൃതികളാണ്. ഇന്ത്യക്കാർക്ക് പൊതുവേ മേഡ് ഇൻ ചൈന ഉൽപ്പന്നങ്ങളോട് പ്രിയം കൂടുതലാണ്. അതിനാലായിരിക്കും മൂന്ന് ഇറ്റലികാരുടെ കൂടെ കൊറോണയും ഇങ്ങു പോന്നത്.ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പുറത്തിറങ്ങരുതെന്നും,കൂട്ടം കൂടരുതെന്നും കർശനനിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും ജനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. ശ്രദ്ധിക്കുക, വന്നത് കൊറോണയാണ് അല്ലാതെ മറഡോണയല്ല. ഓരോ മിനിറ്റിലും പത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിൽ 80 ശതമാനം കേസുകളും യാതൊരു രോഗലക്ഷണങ്ങളും കാണിച്ചിട്ടില്ല എന്നതാണ് പേടിപ്പെടുത്തുന്ന വസ്തുത. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും, യാത്രകൾ ഒഴിവാക്കിയും,രോഗബാധിതരുമായി അടുത്തിടപഴകാതിരുന്നും കൊറോണയെ പ്രതിരോധിക്കാം. ഒരു ഭാഗത്ത് കൊറോണ ബാധിച്ച് ലക്ഷക്കണക്കിനാളുകൾ മരിച്ചു വീഴുമ്പോൾ മറുഭാഗത്ത് സ്വന്തം കുടുംബത്തെ പോലും കാണാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികളും, രാപകൽ ജനങ്ങൾക്കുവേണ്ടി അധ്വാനിക്കുന്ന മനുഷ്യജീവിതങ്ങളും, മരുന്നുപോലും കണ്ടുപിടിക്കാത്ത അസുഖത്തിന് കുറിപ്പടി എഴുതാൻ കൈവിറയ്ക്കാത്ത ഡോക്ടർമാരും, ചുമച്ച് തുപ്പിയ ആശുപത്രി വരാന്ത തൂത്തു വൃത്തിയാക്കുന്ന നഴ്സുമാരും, അര വയറുനിറയാൻ റേഷൻകടയിൽ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ജനങ്ങളും ഈ കൊറോണ കാലത്തെ നേർക്കാഴ്ചകളാണ്. ഏതൊരു നാണയത്തിനും മറുപുറം ഉള്ളതുപോലെ, മറ്റൊരു ഭാഗത്ത്, വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടിയ പലരും പ്രകൃതിയിലേക്ക് മടങ്ങുന്നു. വീട്ടിലുണ്ടാക്കുന്ന ആഹാര രീതിയിലും കൃഷിയിലും ഒക്കെയായി ജനങ്ങൾ പ്രകൃതിയോടു തിരികെ മടങ്ങുന്നു. പലരും വീട്ടിലുള്ളവരോട് ഒന്നു നേരെ സംസാരിക്കാൻ തുടങ്ങിയത് ഇപ്പോഴായിയിരികും. ഉള്ളിൽ ഒരുകാലത്തു കുഴിച്ചു മൂടിയ കഴിവുകൾ പലരും പൊടി തട്ടി എടുക്കാൻ തുടങ്ങി. ഫാക്ടറികളും വാഹനങ്ങളും ക്രമാതീതമായി കുറഞ്ഞപ്പോൾ മലിനീകരണം അതിനൊപ്പം കുറഞ്ഞു. ഈ പതിറ്റാണ്ടിലെ ഏറ്റവും ശുദ്ധവായു ആണ് ഇപ്പോൾ നമുക്ക് ചുറ്റും ഉള്ളത്. ഇങ്ങനെ ചില നല്ല വശങ്ങൾ കൂടി നൽകിയാണ് ഈ മഹാമാരി കടന്നു പോകുന്നത്.ഓർക്കുക. തമാശയല്ല കൊറോണ. അകലം പാലിച്ച് സോപ്പിട്ടു നൈസായിട്ട് നമുക്ക് കൊറോണയെ തുരത്താം. വീട്ടിലിയിരുന്നു കൊണ്ട് ജനസമ്പർക്കം കഴിവതും ഒഴിവാക്കുക. നമ്മുടെ പ്രവർത്തികൾ ആണ് അടുത്ത ഓണത്തിന് ഇലയിട്ട് ഉണ്ണണ്ണോ, അല്ലെങ്കിൽ അടുത്ത കർക്കിടകവാവിന് പറന്നുവന്ന് ഉണ്ണണ്ണോ എന്ന് തീരുമാനിക്കുന്നത്. നെഗറ്റീവ് എന്ന വാക്കിന് കൂടുതൽ ശക്തി പ്രാപിക്കട്ടെ. കൊറോണ എന്ന ഇത്തിരികുഞ്ഞനെ എത്രയും വേഗം കൊല്ലാൻ നമുക്കു കഴിയട്ടെ.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം