ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/കൊറോണക്കൊരു കത്ത്
കൊറോണക്കൊരു കത്ത്
കൊറോണ കൊറോണ എന്തിനാ നീ വന്നത്? അതും ഈ അവധിക്കാലത്തും ഞങ്ങൾ ഇന്ന് വീട്ടിൽ ഇരിക്കുകയാണ്. എന്ത് കാര്യത്തിനും നല്ലതും മോശവും ഉണ്ട്. നീ വന്നതിന്റെ നല്ലതു പറയുകയാണെങ്കിൽ വീട്ടിലുള്ള എല്ലാപേരെയും ഒരുമിച്ച് ഇരുത്തി കളിക്കാനും ചിരിക്കാനും കഴിക്കാനും പറ്റുന്നു. യാത്രാക്ഷീണമില്ല അനാവശ്യ ചിലവില്ല ഹോംവർക്കില്ല ട്യൂഷനില്ല പരീക്ഷയില്ല..... എന്താ കഥ! നേരത്തെ ഉറക്കമെഴുന്നേൽക്കുകയും വേണ്ട. പക്ഷെ എങ്കിലും കൊറോണ നീ വന്നതുകൊണ്ടുള്ള നഷ്ടങ്ങൾ കേൾക്കണ്ടേ? ഞങ്ങളുടെ ബന്ധുക്കൾ സ്നേഹിതർ കൂടപ്പിറപ്പുകൾ ഇവരെയൊന്നും കാണാനും ഒന്നൊത്തുകൂടുവാനോ പറ്റാതെ വിഷമിക്കുകയ്യാണ്. മരിച്ചവർക്കു ഒരു ചടങ്ങു പോലും ചെയ്യാൻ സാധിക്കാതെ ഞങ്ങൾ നോക്കുകുത്തിയായി ഇരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ടവർ അങ്ങ് ദൂരെ പ്രാണഭീതിയിൽ കഴിയുന്നു. മരണ വാർത്തകൾ കേട്ട് നടുങ്ങുന്നു. ചിലർക്ക് ഭക്ഷണമില്ല ചികിത്സയില്ല മരുന്നില്ല..... ഹാ എന്തൊരു കഷ്ടം!!! രാഷ്ട്രങ്ങൾ പരസ്പരം രോഗവിമുക്തിക്കായി കേഴുന്നു. മരണ സംഖൃയിലെ അക്കങ്ങളുടെ വലുപ്പം ഞങ്ങളെ ഭയപ്പെടുത്തുന്നു. ആരാധനാലയങ്ങളും ഓഫീസുകളും സ്കൂളുകളും എന്തിനു വേറെ സകല കടകളും അടച്ചിട്ടു. ഭീതിജനകമായ ഒരു അന്തരീക്ഷം നീ ഉണ്ടാക്കിയിരിക്കുകയാണ്. ഞങ്ങളുടെ സമ്പത്തൊക്കെ നീ കാരണം ഇല്ലാതാവുകയാണ്. ഇന്ന് വരെ റോഡുകളെല്ലാം ശൂന്യമായി ഞാൻ കണ്ടിട്ടേ ഇല്ല. കണ്ണുകൊണ്ടു കാണാൻ പറ്റാത്ത ഒരു ചെറിയ വൈറസ് ആയ കൊറോണേ ‘ഞാൻ വലുത് ഞാൻ വലുത്’ എന്ന് അഹങ്കരിക്കുന്ന മനുഷ്യർക്ക് ഒരു പാഠമായി നീ വളർന്നു നിൽക്കുന്നു. നീ വായുവിലൂടെയെങ്ങാനും സഞ്ചരിച്ചിരുന്നെങ്കിൽ ഞങ്ങളുടെ കാര്യം കഷ്ടമായേനെ…… ഭൂമിയിൽ ഞങ്ങളാരും അവശേഷിക്കുമായിരുന്നില്ല. അങ്ങനെ നിന്റെ നല്ലതും ചീത്തയും കാണുമ്പോൾ നിന്നെ ഓർമ്മയിൽ സൂക്ഷിക്കാൻ പോലും ഞങ്ങൾക്ക് ഇഷ്ടമില്ല. അതിനാൽ കൊറോണാ നിന്നെ ഞങ്ങൾ തുരത്തുവാൻ തീരുമാനിച്ചു. മനസ്സിലായില്ല അല്ലെ മാസ്ക്, സോപ്പ്, ഹാൻഡ്‌വാഷ്, സാനിറ്റൈസർ എന്നീ ആയുധങ്ങൾ ഉആയോഗിച്ചു അകലം പാലിച്ചു നിന്നെ ഞങ്ങൾ തുരത്തും തീർച്ച.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം