ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/അതിരുകൾ ഇല്ലാത്ത വൈറസ് ബാധ

Schoolwiki സംരംഭത്തിൽ നിന്ന്
അതിരുകൾ ഇല്ലാത്ത വൈറസ് ബാധ

എല്ലാ രാജ്യങ്ങളും അതിർത്തി കാക്കാൻ കോടിക്കണക്കിനു പണം ചിലവാക്കുന്ന. ശത്രുക്കൾ അതിക്രമിച്ചു കടക്കാതിരിക്കാൻ വേലികൾ വരെ നി൪മ്മിക്കുന്നുണ്ട്. അങ്ങനെ സുരക്ഷിതം എന്ന് കരുതി അഹങ്കരിച്ചിരുന്ന രാഷ്ട്രങ്ങൾ എല്ലാം ഇന്ന് ഒരു മഹാമാരിയുടെ പിടിയിലാണ്. അധികം സൈനീക ശക്തി ഇല്ലാത്ത ചെറിയ രാജ്യങ്ങൾ കുറയെക്കൂടി കഷ്ടത്തിലാണ് - കോവിഡ് 19 നു മുന്നിൽ. രോഗവ്യാപനം മാനവരാശിയെ ഭയത്തിൽ ആഴ്ത്തിയിരിക്കുന്നു. ഇതുവരെ പടർന്നു പിടിച്ചിട്ടുള്ള മഹാമാരികളൊക്കെ ഏതെങ്കിലും ജന്ധുക്കൾ പരാതിയതായിട്ടാണ് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ കൊറോണ വൈറസ് പരക്കുന്നത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കാണ് എന്നത് ലോകത്തെ അത്ഭുതപ്പെടുത്തി കഴിഞ്ഞു. ഈ രോഗത്തിന് ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയില്ല എന്നതുകൊണ്ട് ശാസ്ത്രലോകം ലോകത്തിനു മുന്നിൽ നിസ്സഹായതയോടെ നിൽക്കുകയാണ്. പ്രധിരോധ മരുന്നുകളൊന്നും കണ്ടെത്താൻ കഴിയാതെ ഈ രോഗം പരത്തുന്ന വൈറസുകൾ സഞ്ചരിക്കുന്ന ചങ്ങല മുറിക്കുക എന്നത് മാത്രമാണ് നാം ഇപ്പോൾ അവലഭിക്കുന്ന രക്ഷാമാർഗം. BREAK THE CHAIN തന്നെയാണ് ആകെയുള്ള പരിഹാര മാർഗം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് സമ്പർക്കം വഴി പടരുന്ന ഈ രോഗത്തെ ചെറുക്കൻ നാം ശുചിത്വം ശീലമാക്കിയേ പറ്റു.

രോഗാണുക്കൾ എളുപ്പത്തിൽ നമ്മുടെ കൈകളിലാണ് ആദ്യം പറ്റിപിടിക്കുന്നത് പുറത്തു പോയി സാധനങ്ങൾ വാങ്ങുകയും മറ്റു വസ്തുക്കളിൽ തൊടുകയും പണം കൈകാര്യം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം ഈ വൈറസ് പിടിപെടാൻ ഉള്ള സാധ്യത ഉണ്ട്. അതിനാൽ വീട്ടിലെ സാഹചര്യത്തിൽ നിന്നും പുറത്തു പോയാൽ കൈകൾ ശുചിയാക്കാൻ എപ്പോഴും ശ്രദ്ധിക്കണം. സോപ്പും സാനിറ്റൈസെറും എല്ലായിടത്തും സജ്ജമാക്കിയിട്ടുള്ളത് വരും കാലങ്ങളിലും തുടരേണ്ടതാണ്. അത് എല്ലാവരും ഉപയോഗിക്കുക എന്നത് പ്രാധാന്യമേറിയ ഒന്നാണ്. പുറത്തുനിന്നും വീട്ടിലേക്കു എത്തിയാലുടൻ ധരിച്ച വസ്ത്രങ്ങൾ കഴുകിയിടാനും പുറത്തുനിന്നും കൊണ്ടുവരുന്ന വസ്തുക്കൾ വൃത്തിയാക്കാനും ശരീരശുദ്ധി വരുത്താനും നാം ശീലമാക്കേണ്ടതുണ്ട്.

ശുചിത്വ ശീലങ്ങൾ ഏവരും പാലിക്കണം, മൂക്കും വായും മറയ്ക്കുന്ന മുഖാവരണം ഉപയോഗിക്കണം, പൊതുസ്‌ഥലങ്ങളിൽ തുപ്പരുത്, മലമൂത്ര വിസർജനം നടത്തരുത്, ചുമക്കുമ്പോളും തുമ്മുമ്പോളും ടവൽ കൊണ്ട് മുഖം മറയ്ക്കണം ഇവയൊക്കെ എളുപ്പത്തിൽ നമക്ക് സാധിക്കുന്നവയാണ്. രോഗബാധ ഒഴുവാക്കാൻ അകലം പാലിക്കാൻ നാം പഠിക്കണം. മരുന്ന് കഴിച്ചു രോഗം മാറ്റുന്നതിനേക്കാൾ രോഗം വരാതെനോക്കുകയാണ് ചെയ്യേണ്ടത്. ചികിത്സയേക്കാൾ മികച്ചതാണല്ലോ മുൻകരുതൽ. ഇവയെല്ലാം ഓരോ പൗരന്റെയും ഉത്തരവാദിത്വം ആണെന്ന് തിരിച്ചറിഞ്ഞു രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കാൻ തയ്യാറായി ഇപ്പോൾ നമുക്ക് അകലം പാലിച്ചു വീട്ടിൽ ഇരിക്കാം. വീട്ടിലിരിക്കു സുരക്ഷിതരാവു.

അനുഗ്രഹ് എ ഡി'ക്രൂസ്
5 C ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം