ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊറോണ

കൊറോണ കൊറോണ കൊറോണ രോഗത്തെ തുടർന്ന് വേനലവധി നേരത്തെ തുടങ്ങി.ഈ വേനലവധിക്കാലം എനിക്കിഷ്ടമായി.കുറെ കളിക്കുവാനും കുറെ കാര്യങ്ങൾ മനസ്സിലാക്കുവാനും സാധിച്ചു.വീട്ടിൽ നിന്ന് ആർക്കും പുറത്തേയ്ക്ക് പോകാൻ പറ്റാത്തതുകൊണ്ട് വീടുകളിലെല്ലാം തന്നെ ചെറുതായിട്ടെങ്കിലും പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങി.എന്റെ വീട്ടിലും ചീരയും പയറും പടവലവുമെല്ലാം മുളച്ചു പൊങ്ങിത്തുടങ്ങി.അവയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളും നിലമൊരുക്കലും വളമിടലുമെല്ലാം നേരിട്ടു കണ്ടു.അടുത്ത വീട്ടിലുള്ള കുട്ടികളുമായി കളിക്കുന്ന ഘട്ടത്തിൽ അവിടെ ഒരു തത്തമ്മ ഉണ്ടെന്നറിഞ്ഞു.അതിനെ കാണുവാനായി ഞാനും അനിയനും കൂടെ പോയി.തത്തമ്മയെ ആ വീട്ടിലെ ചേട്ടനു തീരെ കു‍ഞ്ഞായിരുന്നപ്പേൾ കിട്ടിയതാണെന്നും,അതിനെ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പരിപാലിച്ച് വളർത്തിക്കൊണ്ടു വന്നതാണെന്നും ആ കൂട്ടുകാർ പറഞ്ഞു .ആ തത്തമ്മ എല്ലാവരുമായും നല്ല ചങ്ങത്തത്തിലായിരുന്നു.രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുമായും അത് നല്ല ചങ്ങാത്തത്തിലായി. അതിന്റെ ഭക്ഷണം കഴിക്കലും കുളിയും ഒക്കെ കാണാൻ നല്ല രസമുണ്ടായിരുന്നു. ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ ഞങ്ങൾ എല്ലാവരും ചേർന്ന് കാർഡ് ബോർഡ് വെട്ടി കൊച്ചു വീടുകൾ ഉണ്ടാക്കിയും , മണ്ണുകൊണ്ട് പല ആകൃതിയിലും വലിപ്പത്തിലുമുള്ള കേക്കുകൾ ഉണ്ടാക്കിയും കളിക്കും. കുറേ നേരം സൈക്കിൾ ചവിട്ടിയും ,അപ്പൂപ്പന്റെ കടയിൽ സാധനങ്ങൾ എടുത്തു കൊടുത്തുമൊക്കെ സങായിക്കും. രാത്രിയിൽ എല്ലാവരും അവരവരുടെ വീട്ടിനകത്താകും.അപ്പോൾ ഞാൻ പടം വരയ്ക്കും .എന്തായാലും നല്ല രസമാണ് ഈ അവധിക്കാലം. സാധാരണയായി സ്കൂൾ അടച്ചാൽ നഴ്സായ അമ്മയുടെ കൂടെ ആശുപത്രിയും വീടുമായി നടക്കുന്ന എനിക്ക് ഈ അവധിക്കാലം മറക്കാനാവാത്തതാണ്. കൊറോണ അന്ന അസുഖം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. <

സച്ചിൻ കെ.എസ്
V D ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം