റ്റി കെ എം എം യു പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ ശുചിത്വം

വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻറെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗാണുകൾക്കും കാരണം.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലമുണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാനാകും. കൂടെക്കൂടെയും ഭക്ഷണത്തിനു മുന്പും പിന്പും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ നിർബന്ധമായും മുഖം മറക്കുക.നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. ദിവസവും സോപ്പിട്ടു കുളിച്ചു ശരീര ശുദ്ധി ഉറപ്പാക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ദിവസവും രണ്ട് ലിറ്റര് വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവയില്ല. ആരോഗ്യ ശുചിത്വം പാലിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. അത് ആരോഗ്യ പൂർണമായ ഒരു സമൂഹത്തെ വർത്തെടുക്കാൻ സഹായിക്കുന്നു.

അദ്വൈത് എസ്. പി
6 A ടി.കെ.എം.എം യു.പി.എസ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം