റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ മികച്ച രീതിയിൽ പരിപാടികൾ നടത്താറുണ്ട് .പരിസ്ഥി     ദിനത്തോട്  അനുബന്ധിച്ചു കോവിഡ് കാലത്തു കുട്ടികൾ അവരുടെ വീട്ടു മുറ്റത്തു വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു. ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി ആരോഗ്യപരിപാലനം എന്ന ആശയം തുടക്കം കുറിച്ച് കൊണ്ട് സൈക്ലിംഗ് റാലി   സംഘടിപ്പിച്ചു .ഓസോൺ ദിനത്തോട് അനുബന്ധിചു പാവകളി അവതരണം ഈ ദിന ദിനത്തിന്റെ പ്രാധാന്യത്തെ ഓർമപ്പെടുത്തുന്ന ഒരു പ്രസംഗം

നടത്തി വരുന്നു.ചന്ദ്ര ദിനത്തോട് അനുബന്ധിച്ചു ഒരു ഓൺലൈൻ ക്വിസ് കോവിദഃ കാലത്തു നടത്തി.   ഭാരതീയ ഗഗന ചാരികളുടെ നേട്ടങ്ങൾ അവതരിപ്പിചു വരുന്നു.ഹിരോഷിമ ദിനത്തോട് അനുബന്ധിച്ചു  ഈ ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന ഒരു വീഡിയോ അവതരണം നടത്തി വരുന്നു.ശാസ്ത്രത്തിൽ അഭിരുചി വർധിപ്പിക്കുവാൻ വേണ്ടി കോവിദഃ കാലത്തു കുട്ടികൾ വീട്ടിൽ ഇരുന്നു പരീക്ഷണ നീരിക്ഷത്തിൽ ഏർപ്പെടുകയും അതിന്റെ ദൃശ്യാവിഷ്‌കാരം ക്ലാസ് ഗ്രൂപ്പിൽ പങ്കു വെച്ചു .മോൾ ദിനത്തോട് അനുബന്ധിച്ചു മോൾ ദിനത്തിന്റെ പ്രാധാന്യം അറിയിക്കുവാൻ മോൾ എന്ന സംഖ്യയുടെ കാർഡുകൾ സ്കൂൾ പരിസരത്തിലെ മരങ്ങളിൽ

പ്രദർശിപ്പിച്ചുവരുന്നു.ഒക്ടോബര് ആദ്യ വാരം സ്പേസ് വീക്കിന്റെ ഭാഗമായി കുട്ടികൾക്ക് ഒരു സെമിനാർ സംഘടിപ്പിച്ചു .തുടർന്ന് ഇതിന്റെ ഭാഗമായി തന്നെ ഒരു ഗംഭീര

ശാസ്ത്ര പ്രദർശനം സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി