റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                                               '''''''ലഹരിവിര‌ുദ്ധക്ലബ്'


   സൈക്കോളജിസ്റ്റ്, കൗൺസിലർ എന്നിവരുമായി നടത്തിയ അഭിമുഖം
          തിരുവന്തപുരത്തെ പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ഗിരീഷ്, മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ ശ്രീമതി സ്മിതാ എൽസാ ഉമ്മൻ, കൗൺസിലർ ശ്രീ രാധാകൃഷ്ണൻ നായർ എന്നിവരെയാണ് ഞങ്ങൾ സമീപിച്ചത്.
            വെള്ളിത്തിരയിലെ മിന്നുന്ന നായകന്മാർ പാൻമസാല ചവയ്ക്കുമ്പോൾ അവരുടെ ആരാധകരായ യുവാക്കൾ ഇത് ഹീറോയിസമായി തെറ്റിദ്ധരിപ്പിക്കുകയും അനുകരിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിന് അടിമപ്പെട്ടുപോയാൽ അതില്ലാതെ ദിനകൃത്യങ്ങൾ പോലും ചെയ്യാനാവില്ല. ദേഷ്യം, ശരീര വിയർപ്പ്, ഉത്സാഹക്കുറവ്, തുടങ്ങിയവയെല്ലാം ഇത്തരക്കാരിൽ കാണാം. വികലമായ ലൈംഗിക ബോധം കുട്ടികളിൽ പാൻമസാലയുടെ ഉപയോഗം മൂലമുണ്ടാകുന്നു. ആത്മഹത്യ പ്രവണത, സ്വവർഗ്ഗരതി,വ്യക്തിത്വ വൈകല്യങ്ങൾ, തുടങ്ങി പാൻ ഉപയോഗിക്കുന്നവരിലെ മാനസിക പ്രശ്നങ്ങൾ നിരവധിയാണെന്ന് ഡോ. ഗിരീഷ് പറയുന്നു. 
               പെൺകുട്ടികൾപോലും ഇതിന് അടിമപ്പെടാറുണ്ട്. പക്ഷേ അവരിത് കൂടുതൽ രഹസ്യമായി സൂക്ഷിക്കുന്നു. സ്വഭാവ വൈകല്യം കാരണം പാൻമസാലകൾ ഉപയോഗിക്കാൻ താൽപര്യം കാണിക്കുന്നവരുണ്ട്. കുട്ടി വളരുന്ന സാഹചര്യം, സ്കൂൾ അന്തരീക്ഷം, കൂട്ടുകെട്ട് എന്നിവയും പ്രേരക ഘടങ്ങളാണ്.
                   കുട്ടി എന്തുകൊണ്ട് ഇതിലേക്ക് എത്തിച്ചേരുന്നു എന്ന് കണ്ടെത്തിവേണം ബോധവൽക്കരണം നടത്താൻ. എങ്കിൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. ശ്രീമതി സ്മിത അഭിപ്രായപ്പെട്ടു. സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കുന്ന കുട്ടികൾക്ക് എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കണമെന്ന് അറിവില്ല. ഇവർ വഴി തെറ്റിപ്പോകാൻ സാധ്യത ഏറെയാണ്. പാൻമസാലയുടെ ഉപയോഗം കുട്ടികൾ രഹസ്യമായിവയ്ക്കുന്നു. 
                    മാതാപിതാക്കളും ഇതിനെ രഹസ്യമായിവയ്ക്കുന്നു. വ്യക്തിത്വ വികസന പരിപാടികൾ സംഘടിപ്പിക്കുകയും ഇതിന്റെ ദൂഷ്യഫലം മാധ്യമ ശ്രദ്ധയിൽപ്പെടുത്തുകയും വേണം.
                    ഇന്നൊരു പെട്ടിക്കടക്കാരന് 200 രൂപയിലധികം പാൻമസാലയുടെ വിൽപ്പനയിലൂടെ വരുമാനം ഉണ്ടാക്കാൻ കഴിയുന്നു. ആരംഭകാലങ്ങളിൽ ഇത് ഏറ്റവുംമധികം ഉപയോഗിക്കുന്നത് തൊഴിലായിരുന്നെങ്കിൽ ഇന്നത് വിദ്യാർത്ഥികളാണ്. പാൻമസാല ഉപയോഗിക്കുന്ന കൂട്ടുകാരുമായുള്ള സമ്പർക്കവും മുതിർന്നവരെ അനുകരിക്കാനുള്ള പ്രവണതയും കുട്ടികളെ പാൻമസാലയുടെ ഉപയോഗത്തിലേക്ക് നയിക്കുന്നു.
                    വായ്നാറ്റം അകറ്റാനും മുഖ വ്യായാമത്തിനുമുള്ള മൗത്ത് ഫ്രഷ്നറുകളാണ് പാൻമസാലകളെന്നാണ് പലരുടെയും ധാരണ. ശ്രീ രാധാകൃഷ്ണൻ പറയുന്നു. മാതാപിതാക്കൾ കുട്ടികളുമായി തുറന്ന ആശയ വിനിമയം ശരിയായ നിർദ്ദേശങ്ങളും നൽകുകയാണെങ്കിൽ ഒരു പരിധി വരെ കുട്ടികളെ അതിൽനിന്ന് അകറ്റിനിർത്താൻ സാധിക്കും. കുട്ടികൾക്ക് മാതാപിതാക്കളും അധ്യാപകരും ഉപദേശങ്ങൾ നൽകുന്നതോടൊപ്പം നല്ല മാതൃകകളായിരിക്കണം. സ്കൂളുകളിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കുമ്പോൾ വിശിഷ്ടവ്യക്തികളെക്കൊണ്ട് ബോധവൽക്കരണം നടത്തുക.