റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/ആരോഗ്യവും ... ശുചിത്വവും
ആരോഗ്യവും ... ശുചിത്വവും
ഒരു രാജ്യത്തെ വിലയിരുത്ത മാനദണ്ഡങ്ങളിൽ ഏറ്റവും പ്രധാനം അവിടുത്തെ ജനങ്ങളുടെ ആരോഗ്യമാണ്. ആരോഗ്യ രംഗത്ത് നമ്മുടെ സംസ്ഥാനം ഉയർന്ന സ്ഥാനത്താണ്. എന്നാൽ രോഗങ്ങളുടെ കാര്യമെടുത്താൽ നമ്മുടെ അവസ്ഥ ആശാവഹമാണ്. നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമായി എന്ന് കരുതിയ പല രോഗങ്ങളും പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകയാണ്. അതിൽ പ്രധാനപ്പെട്ടതാണ് മാലിന്യ ജന്യ രോഗങ്ങൾ. ഇവയെ തുരത്താൻ പരിസര ശുചിത്വം അനിവാര്യമാണ്. വ്യക്തിശുചിത്വത്തിന്റെ കാര്യത്തിലും വീട്ടിനകത്തെ ശുചിത്വത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കുന്ന മലയാളികൾ പരിസര ശുചിത്വത്തിൽ അലംഭാവം കാട്ടുന്നു. റോഡിലും, ഓടയിലും, നദിയിലും മാലിന്യം വലിച്ചെറിയാൻ നമുക്ക് യാതൊരു മടിയുമില്ല. ലോകത്തെയാകെ തകിടം മറിച്ച കോവിഡിനെ പ്രതിരോധിക്കാൻ നമ്മുടെ കേരളത്തിന് കഴിഞ്ഞു. ലോകരാജ്യങ്ങൾ പോലും കേരളത്തെ മാതൃകയാക്കുന്നു. എന്നാൽ നമ്മെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി മഴക്കാല രോഗങ്ങളാണ്. എലിപ്പനി, ഡെങ്കിപ്പനി എന്നിവ പടർന്നു പിടിക്കുന്നതിന്റെ കാരണം മഴയല്ല, മലിനീകരണമാണ്. മഴയും മാലിന്യവും ചേരുന്നത് പകർച്ചവ്യാധി ക്ക് കളമൊരുക്കും. ഈ കോവിഡിനിടയിൽ മഴ എത്തുന്ന നിന്നു മുമ്പേ ശുചീകരണ പ്രവർത്തനങ്ങൾക്ക് നമ്മുടെ വീട്ടിൽ തന്നെ ആരംഭം കുറിക്കാം. നമ്മുടെ മാലിന്യങ്ങളെ കംപോസ്റ്റിംഗ് രീതികൾ അവലംബിച്ചോ , ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ചോ സംസ്ക്കരിക്കാം. അങ്ങനെ മാലിന്യങ്ങളെ വിഭവമാക്കി മാറ്റാൻ നമുക്ക് കഴിയും. ഓരോരുത്തരും ഈ അവസരത്തിൽ പരിസര ശുചിത്വം ഉറപ്പാക്കുക. ഇനി വരുന്ന മഴക്കാല രോഗങ്ങളെ കേരളീയർക്ക് ഒന്നു ചേർന്ന് തുരത്താനാവട്ടെ ..... ശുഭ പ്രതീക്ഷയോടെ....
സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം