റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/"അമ്മുവിന്റെ പ്രാർത്ഥന"
"അമ്മുവിന്റെ പ്രാർത്ഥന" .
അമ്മു ഇന്ന് വളരെ സന്തോഷത്തിലാണ് കാരണം 2 വർഷങ്ങൾക്ക് ശേഷം അവളുടെ അച്ഛൻ ഇറ്റലിയിൽ നിന്ന് നാട്ടിലേക്ക് വരുകയാണ്. ഇനി അച്ഛനോടൊപ്പം പുറത്ത് പോയി ചുറ്റി കറങ്ങാം ബീച്ചിലും പാർക്കിലും പോകാം. അവൾ ആഹ്ലാദം പ്രകടിപ്പിച്ചു. അച്ഛനെ കാത്തിരുന്ന അവളുടെ വീട്ടിലേക്ക് എത്തിയത് ആംബുലൻസ് ആയിരുന്നു. അവളുടെ മുഖം വാടി. എന്നാൽ അച്ഛൻ അതാ ഇറങ്ങി വരുന്നു. അവൾ ഹാപ്പിയായി. എന്നാൽ അച്ഛൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി കതക് അടച്ചു. അവൾക്ക് വിഷമം തോന്നി. എന്നും വന്നപ്പോഴും പൊക്കി എടുത്ത് ഉമ്മ തന്നിട്ടുണ്ട്. എന്നാൽ അച്ഛൻ അവളെ നോക്കാതെ പോകുന്നത് കണ്ട് അവൾ കരഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു. മോളെ അച്ഛന് നിന്നോട് സ്നേഹം ഉള്ളത് കൊണ്ടാണ് ഒന്നും മിണ്ടാതെ പോയത്. അപ്പോഴാണ് ഒരു വാഹനം വീടിന്റെ മുറ്റത്ത് എത്തിയത്. അമ്മയുടെകൂടെ അവളും പുറത്തോട്ടു ചെന്നു. ആ വാഹനത്തിന്റെ മുന്നിൽ ആരോഗ്യ വകുപ്പ് എന്ന് എഴുതിയിരുന്നു. ആ വാഹനത്തിൽ നിന്ന് മൂന്ന് പേർ പുറത്തേക്ക് ഇറങ്ങി. അവർ മാസ്കും, കൈയുറയും ധരിച്ചിരിക്കുന്നു. അവർ ഉമ്മറത്ത് കയറാതെ അവിടെ നിന്ന് പറഞ്ഞു. നിങ്ങളുടെ ഭർത്താവ് ഇറ്റലിയിൽ നിന്ന് വന്നിട്ടുണ്ട് അല്ലേ. അതെ എന്ന് അമ്മ മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്തേക്ക് കുട്ടികളെയും പ്രായമുള്ളവരെയും അടുത്ത് ഇടപെഴകാൻ അനുവദിക്കരുത്. അദ്ദേഹവുമായി സംസാരിക്കുന്നതിന് ഒരു നിശ്ചിത അകലം പാലിക്കണം. കൂടാതെ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ പാടില്ല. ശുചിത്വം വളരെ വലുതാണ്. അതായത് വിട്ടീൽ ഉളള എല്ലാവരും ഇടയ്ക്ക് എപ്പോഴും കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി കൊള്ളണം. ഈ വീട്ടിൽ നിന്ന് ആരും പുറത്ത് പോകാൻ പാടില്ല. അദ്ദേഹത്തിന് പനിയുടെ ആരംഭം തോന്നിയാൽ ഞങ്ങളെ അറിയിക്കണം. ഇതും പറഞ്ഞ് അവർ പോയി. ഇത് കേട്ട് അവൾ അമ്മ യോട് ചോദിച്ചു. എന്താണ് അമ്മേ ഇങ്ങനെ. അപ്പോൾ അമ്മ പറഞ്ഞു മോളെ ഈ ലോകത്ത് കൊറോണ എന്ന വൈറസ് മനുഷ്യരിൽ പടർന്ന് ആളുകൾ മരിച്ചു കൊണ്ട് ഇരിക്കുകയാണ്. അച്ഛന് ഈ അസുഖം ഉണ്ടോ എന്ന് അറിയാനും അത് മറ്റു ഉള്ളവർക്ക് വരാതെ ഇരിക്കാനുള്ള മൂൻകരുതൽ ആണ് ഇത്. അമ്മു ചോദിച്ചു അമ്മേ ഈ കൊറോണ കാരണമല്ലേ പരീക്ഷ പോലും ഇല്ലാതെ സ്ക്കൂൾ അടച്ചത്. അതെ എന്ന് അമ്മ മറുപടി കൊടുത്തു. അപ്പുറത്ത് വീട്ടിലെ മാളൂനെ അമ്മു കളിക്കാൻ വിളിച്ചു. എന്നാൽ മാളൂ കളിക്കാൻ വന്നില്ല. കൊറോണ മൂലമാണ് കളിക്കാൻ വരാത്തത് എന്ന് അവൾക്ക് തോന്നി. അവൾ ഗേറ്റിന് സമീപം ചെന്ന് റോഡിലേക്ക് നോക്കി ആരെയും കാണാനില്ല. എന്നും എത്ര ആളുകൾ ഈ റോഡിലൂടെ പോകുമായിരുന്നു. ഇപ്പോൾ ആരും ഇല്ല. ആ റോഡിലൂടെ പോകുന്ന ചില ആളുകൾ തന്നെ നോക്കി ചിരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്ന് അവൾ ഓർത്തു.കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് അവളും ഉമ്മറത്ത് ചെന്ന് നോക്കിയപ്പോൾ മാസ്കും കുറയും ധരിച്ച രണ്ടു പേർ മുറ്റത്ത് നിൽക്കുന്നു. അവർ അമ്മ യോട് പറഞ്ഞു. ചേച്ചി ആവശ്യപ്പെട്ട സാധനങ്ങൾ ആ കിറ്റിൽ ഉണ്ടോ എന്ന് നോക്കി പറയുക. ബില്ലും ബാക്കി പൈസ യും അതിൽ ഉണ്ട്. അമ്മ അത് നോക്കിയിട്ട് എല്ലാം ശരിയാണ് എന്ന് പറഞ്ഞു. അമ്മു വിന് ഇത് കണ്ടപ്പോൾ വിഷമം തോന്നി. അതാ ടി വി യുടെ ശബ്ദം കേൾക്കുന്നു. വാർത്ത യാണ് കേൾക്കുന്നത്. കാർട്ടൂണൂകളും സിനിമ യും മാത്രമേ താൻ ടി വി യിൽ കണ്ടിട്ടൂളളൂ. അവൾ ക്ക് നിരാശ തോന്നി. വാർത്ത യിൽ ഇറ്റലി ഉൾപ്പെടെ പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തും കൊറോണ വൈറസ് പടർന്ന് ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു. അവൾ ക്ക് വിഷമം തോന്നി. അവൾ ഉടൻ തന്നെ ഒരു സോപ്പും ഒരു ബക്കറ്റ് വെള്ളവും കപ്പും ഗേറ്റിന്റെ പുറത്ത് കൊണ്ട് വച്ചു. അതെ ഇപ്പോൾ ശുചിത്വ മാണ് വലുത്. അവൾ ഉടൻ തന്നെ പൂജാമുറി യിൽ ചെന്നിരുന്ന് കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു. സ്ക്കൂൾ അടച്ച പ്പോൾ ആഹ്ലാദം ഉണ്ടായിരുന്നു. എന്നാൽ ദൈവമേ എന്റെ അച്ഛനെയും ഈ ലോകത്ത് ഉള്ള എല്ലാവരെയും കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടുത്തണമേ.
സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ