റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ മണ്മറഞ്ഞുവോ പച്ചപ്പുകൾ!

Schoolwiki സംരംഭത്തിൽ നിന്ന്
മണ്മറഞ്ഞുവോ പച്ചപ്പുകൾ!

 കളകളം പാടിയൊഴുകിയ നദികൾ
 ജല കന്യകമാർ തിമിർത്ത തടാകങ്ങൾ
 കാക്കകൾ കുയിലുകൾ മരംകൊത്തികൾ നിറഞ്ഞു ചാഞ്ചാടിയ
പച്ചില മരങ്ങൾ തുമ്പികൾ തേനീച്ചകൾ കൊച്ചു പൂമ്പാറ്റകൾ
പോയി മറഞ്ഞുവോ സർവ്വസൗന്ദര്യവും!
 കാണവാനില്ല, നദികൾ, തടാകങ്ങൾ, പച്ചില
ചാർത്തിന്നിടയിലെ കിളികളെ
മലിനതമാത്രം പുരാവസ്തുക്കൾ പോലെ
വായുവും മണ്ണും ജലവും ശബ്ദവും മലിനമായ്
എങ്ങു പോയ് ശലഭങ്ങൾ
എങ്ങു പോയ് പാട്ടുകൾ

ദിയ മരിയ
9 B റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത