റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ ദുഃസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ ദുഃസ്വപ്നം

മനോഹരമായ കൊച്ചുകൊച്ചു കുന്നുകൾ അവയുടെ ചുവട്ടിലൂടെ ഒഴുകുന്ന അതിമനോഹരമായ കൊച്ചരുവി ഈ അരുവിയുടെ തീരത്തായി ഒരു കൊച്ചു വീട്, അവിടെ താമസിച്ചിരുന്നത് ഒരു അമ്മ മാത്രമായിരുന്നു. ഈ അമ്മയെ പറ്റി പറയുകയാണെങ്കിൽ 80വയസുണ്ട് എങ്കിലും നന്നായി വീട്ടുജോലിയും കൃഷിയും എല്ലാം ഭംഗിയായി കുറച്ച് സമയം കൊണ്ട് ചെയ്ത് തീർക്കും. അമ്മയ്ക്ക് ഒരു മകളെ ഉള്ളൂ, വിദേശത്താണ് ജോലി ചെയുന്നത് അവിടെ ഭർത്താവും മക്കളുമായി താമസിക്കുകയാണ്. അങ്ങനെ ഇരിക്കെ അമ്മയുടെ മകളും മരുമകനും കൊച്ചുമക്കളും അവധി ആഘോഷിക്കുവാനായി നാട്ടിലേക്കു വരികയാണെന്നറിഞ്ഞ അമ്മ ഉടനെ തന്നെ മക്കൾക്ക്‌ വേണ്ടി പലവിധ പലഹാരങ്ങളും ഉണ്ടാക്കി. അമ്മയെന്തുണ്ടാക്കിയോ അതിനെല്ലാം പ്രത്യേകരുചി ആയിരുന്നു. ആ വീട്ടിൽ അമ്മയും മക്കളും സന്തോഷത്തോടെ താമസിച്ചു. ഒരു ദിവസം അമ്മ തന്റെ മക്കളോട് പറഞ്ഞു "എന്റെ മരണശേഷം ഈ കാണുന്ന പറമ്പുകളും കൃഷിസ്ഥലങ്ങളും നീ നന്നായി നോക്കണം, ഈ കുന്നൊക്കെ ഇവിടെ നിൽക്കുന്നത് കൊണ്ട് ആർക്കും ഒരു തടസവും ഇല്ല അത് കൊണ്ട് അവ നശിപ്പിക്കരുത്". താമസിയാതെ അവർ അമ്മയോട് യാത്ര പറഞ്ഞ് തിരിച്ചു വിദേശത്തേക്ക് തന്നെ പോയി. അമ്മയുടെ മരണശേഷം അവർ നാട്ടിൽ സ്ഥിരതാമസം ആക്കി. ഭർത്താവാണേൽ പണം വളരെ ചെലവാക്കുകയും ദുരാഗ്രഹിയും ആയിരുന്നു. അങ്ങനെ ഇരിക്കെ ഭർത്താവിന് ഒരു മോഹം, കുറച്ച് ഫാക്ടറികൾ സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ, കാശും കൈയിൽ ഉണ്ട് ഇക്കാര്യം ഭർത്താവ് ഭാര്യയോട് ചോദിച്ചു. അവൾ പറഞ്ഞു "ഇവിടെ എന്ത് മാത്രം സ്ഥലമാണ് ഉള്ളത്, നമുക്ക് ഇവിടെ തന്നെ ഫാക്ടറി തുടങ്ങാം". എന്നാൽ ഇത് പറയുമ്പോഴും അവളുടെ മനസ്സിൽ അമ്മ പറഞ്ഞതോ അമ്മയെ പറ്റിയുള്ള ഓർമ്മകളോ ഒന്നും ഇല്ലായിരുന്നു. അങ്ങനെ കുന്നുകൾ നിരത്തി, കൃഷി സ്ഥലങ്ങളും പറമ്പുകളും വെട്ടി തെളിച്ചു അവർ അവിടെ വലിയ ഫാക്ടറികൾ നിർമ്മിച്ചു. മാലിന്യം വന്നുകൂടിയതു അതിമനോഹരമായ കൊച്ചരുവിയിലേക്കായിരുന്നു അതോടെ അതിന്റെ മനോഹാരിത നഷ്ട്ടപെട്ടു. എത്ര മനോഹരമായിരുന്ന സ്ഥലമായിരുന്നു അത്. എത്ര പെട്ടന്നാണ് മനുഷ്യൻ പ്രകൃതിയേ വികൃതമാക്കിയത്. പ്രകൃതിയേ എത്ര നശിപ്പിക്കാൻ നോക്കിയാലും നാം നമ്മുടെ നാശം വിളിച്ചു വരുത്തുകയാണല്ലോ പതിവ്.ഇപ്പോൾ അവിടെ ഉള്ളവർ വെള്ളത്തിനു വേണ്ടി അലയുകയാണ്. ആകെ ആശ്രയം അരുവി ആയിരുന്നു ഇപ്പോൾ അത് മലിനമായി കിടക്കുന്നു വരൾച്ചയും അനുഭവപെട്ടു തുടങ്ങി. വേനൽക്കാലം എല്ലാവരെയും ചുട്ടു പൊള്ളിച്ചുകൊണ്ട് കടന്നു പോയി മരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എത്രയും ചൂട് അനുഭവപ്പെടില്ലായിരുന്നു. മണ്ടന്മാർ അവർ ചെയ്ത് കൂട്ടിയ പ്രവർത്തികളുടെ ഫലം ആണല്ലോ ഇതെല്ലാം.

മഴക്കാലം വന്നു, എല്ലാവർക്കും ആശ്വാസം തരുമെന്ന വിചാരം തെറ്റി, വേനലിനേക്കാൾ കഷ്ട്ടമായിരുന്നു വർഷകാലം. പെരുമഴയാണ് പെയ്തത് അരുവി കവിഞ്ഞൊഴുകി ആദ്യം മുറ്റത്ത്‌ എത്തിയ വെള്ളം പതിയെ അകത്തേക്ക് കയറി തുടങ്ങി രണ്ട് പേർ ചെയ്ത കുറ്റത്തിന് എത്ര പേർ ശിക്ഷ ഏൽക്കുന്നു. കുറെ ജനങ്ങൾ മുങ്ങി മരിക്കുന്നു, ആ രാത്രി ഒരിക്കലും മറക്കാനാവാത്തതാണ്. ആകാശം ഇരുണ്ടു മൂടി ഇടിമിന്നലും ഇടിമുഴക്കവും മനഷ്യരുടെ അലറി വിളിച്ചുള്ള നിലവിളിയും ആരും പേടിക്കുന്ന ദുഃസ്വപ്നം പോലെ കണ്ണുകളിൽ മിന്നി മഞ്ഞുകൊണ്ടേ ഇരുന്നു. പ്രകൃതിയെ സൃഷ്ടിച്ചത് ദൈവമാണ് അതിന്റെ നാശം കണ്ടു കൊണ്ട് ഇരിക്കാൻ കഴിയില്ല കാരണം പ്രകൃതി ഇല്ലങ്കിൽ മനുഷ്യനില്ല.

ജോഅന്ന ലക്ഷ്മണൻ
9 A റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ