റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ജീവന് ആവശ്യം വേണ്ടതെല്ലാം ഭൂമിയിൽ സമൃദ്ധമാണ്. വായു,ജലം,സസ്യങ്ങൾ എന്നിവയാണ് നമുക്ക് ചുറ്റും കാണുന്ന ജീവ വൈവിധ്യത്തിന് നിദാനം. കോടാനുകോടി മനുഷ്യർക്ക് പുറമെ ഷഡ്പദങ്ങളും പറവകളും ജന്തുജാലങ്ങളും കൊണ്ട് നിറഞ്ഞതാണ് ഈ ലോകം.

പ്രകൃതിയും മനുഷ്യനും ഈശ്വര ചൈതന്യവും സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ജീവിതം മംഗള പൂർണ്ണമാകുന്നത്. എന്നാൽ പ്രപഞ്ചവുമായിട്ടുള്ള പാരസ്പര്യ ബോധം നാമിന്ന് നഷ്ടമാക്കി കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി യ്ക്ക് ആപത്തുണ്ടായാൽ നമ്മുടെ ജീവനും അപകടത്തിലാവും. ഒരു 100 വർഷമോ 50 വർഷമോ പിന്നിലോട്ട് നോക്കിയാൽ പരിസ്ഥിതിയെപ്പറ്റി ചർച്ചകളൊന്നും നടന്നതായി കാണുകയില്ല. ആലോചിക്കേണ്ട ഒരു വിഷയവും ആശങ്കപ്പെടേണ്ട ഒരു പ്രശ്നവുമാണ് ഇതെന്ന് അന്നാരും വിചാരിച്ചിരുന്നില്ല. ഈ നൂറ്റാണ്ടിലാണ് ഭൂമി വാസയോഗ്യം അല്ലാതെയായി തീർന്നത്. 2 കാരണങ്ങൾക്കും പിന്നിൽ വികസനം തന്നെ. വ്യാവസായികവും യാന്ത്രികവുമായ കണ്ടുപിടിത്തങ്ങൾ ഈ നൂറ്റാണ്ടിലാണ് ഉണ്ടായത്. രണ്ടാമത്തെ കാരണം കുറേകൂടി തർക്കവിഷയമാണ്. വൈദ്യശാസ്ത്രത്തിന്റെ പുരോഗതി നിമിത്തം മനുഷ്യായുസ്സ്‌ വർധിച്ചു വരുന്നു.

1947 ൽ നമ്മുടെ ജനസംഖ്യ 35 കോടിയായിരുന്നു. ഇന്ന് അത് 100 കോടിയ്ക്ക് മുകളിലായിരിക്കുന്നു. ജനനനിരക്ക് വർധിക്കുന്നത് മാത്രമല്ല, മരണനിരക്ക് കുറയുന്നതും ഇതിനു കാരണമാണ്. "700 കോടി സ്വപ്നങ്ങൾ, ഒരു ഗ്രഹം, ഉപയോഗം കരുതലോടെ" എന്ന ലോക പരിസ്ഥിതി ദിന സന്ദേശം നമുക്ക് ഉൾക്കൊള്ളാം. "എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിൽ ഉണ്ട്, എന്നാൽ അത്യാഗ്രഹത്തിനുള്ളത് ഇല്ല" എന്ന ഗാന്ധിജിയുടെ വാക്കുകൾ ജീവിതത്തിൽ ഉടനീളം ഓർമ്മിക്കാം.

പരിസ്ഥിതി സംരക്ഷിക്കു...
ജീവൻ നിലനിർത്തു...
അലീന ബേബിച്ചൻ
9 A റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം