റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്/അക്ഷരവൃക്ഷം/കാലം തെറ്റിയ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
കാലം തെറ്റിയ പ്രകൃതി

പണ്ട് ശിശിരവും ഗ്രീഷ്മവും വർഷവും വസന്തവും
ഒരു മുറതെറ്റാതെ വന്നിരുന്നു
ഇളം കാറ്റും പുലർമഞ്ഞുമീറൻ കണങ്ങളും
കാലം മറക്കാതെ വന്നിരുന്നു
അന്ന് വൃക്ഷലതാദിക്കും മണ്ണിനും വിണ്ണിനും
ആനന്ദമേറെയുണ്ടായിരുന്നു
പ്രകൃതിതൻമടിയിലീ മനുജന്റെ ജീവിതം
സമ്പുഷ്ടപൂർണ്ണമിതായിരുന്നു

                    സർവ്വവും നേടിയീ പ്രകൃതിയേ മനുജനോ
ചൂഷണം ചെയ്തിങ്ങു പൊന്നിടുന്നു
പ്രകൃതിക്ക് പ്രത്യുപകാരമായി ഇന്നിങ്ങു
സർവ്വവും വിഷമയമായിടുന്നു
ഇന്ന് വായു അലങ്കാര പൂരിതമായിടുന്നുയരുന്ന
കരിംചുരുൾ പുകയതാലേ കുഴലുകൾ നീളുന്നു പുഴതൻ മടിയിലേ
കിനിയുന്നു വിഷ പദാർത്ഥങ്ങളുമായി

        ഇനി വരേണ്ടുന്നത് വര്ഷമാണോ അതോ
ഗ്രീഷ്മമോ ശിശിരമോ ചോദ്യമൊടെ
മനുജന്റെ ചെയ്തികൾ ഏറ്റുവാങ്ങിക്കൊണ്ട്
അറിയാതെ പ്രകൃതി പകച്ചിടുന്നു
കാലങ്ങളൊക്കെയും കാലം തെറ്റികൊണ്ട്
വെറിപൂണ്ടു മനുജനെ നേരിടുന്നു
കൊടുംകാറ്റായി തിരയായി പ്രളയമായി
പിന്നെ മലകൾ തൻ ഉൾവിങ്ങലായും കൊണ്ട്
കാലം തെറ്റിയ പ്രകൃതി.....

കൃഷ്ണപ്രിയ എസ്
9 A റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത