രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം..

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം..

ലോക മുഴുവൻ മഹാമാരിയുടെ പിടിയിൽ അകപ്പെട്ട ഈ കാലത്ത് രോഗപ്രതിരോധത്തിന് വേണ്ടിയുള്ള ഒരോ കാൽവെപ്പും സ്വന്തം വീട്ടിൽ നിന്ന് തുടങ്ങാം. വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും കാത്ത് സൂക്ഷിക്കുന്നതിലൂടെ രോഗപ്രതിരോധവും വർദ്ധിപ്പിക്കാം. ജന സാന്ദ്രത കൂടിയ നമ്മുടെ കേരളത്തിൽ ഇത് വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. വെള്ളം ഒഴുകുന്ന നീർ ചാലുകൾ മലിനപെടുത്താതെ അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതെ വേണ്ട രീതിയിൽ സംസ്കരിച്ച് പരിസര ശുചിത്വം സംരക്ഷിക്കാം. നമ്മൾ ഉപയോഗിക്കുന്ന കറൻസി നോട്ടുകളിലുടെ പോലും രോഗം പകരാൻ സാധ്യതയുണ്ട് അതുപോലെ റോഡിലും മറ്റും തുപ്പുന്ന ശീലത്തിലൂടെ നിരവധി രോഗങ്ങളാണ് നമ്മുക്ക് ഭീഷണിയായി മാറുന്നത്. നമ്മൾ ഒരോരുത്തരും വീടിന്ന് പുറത്ത് പോയി വന്നാൽ കൈകാലുകൾ വൃത്തിയായി കഴുകി വ്യക്തി ശുചിത്വം ശീലമാക്കാം. മാരകമായ കീടനാശിനികൾ തളിച്ച പച്ചക്കറികളും മായം ചേർത്ത ഭക്ഷ്യവസ്തുകളും കഴിച്ച് നാം നിത്യരോഗികളായി മാറുകയാണ്. ഈ കാര്യത്തിൽ ഭരണകൂടങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണം. ശുദ്ധമായ ഭക്ഷ്യവസ്തുകളാണ് നമ്മുക്ക് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണ ശീലം നമ്മുക്ക് പിൻതുടരാം. കൃത്രിമ ഭക്ഷണങ്ങൾ ഉപേക്ഷിച്ച്, പൂർവ്വികർ കൈമാറിയ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ ഭക്ഷണങ്ങൾ ശീലമാക്കി അരോഗ്യവും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാം.


ഹൃദ്യ വിജു
6 G രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം